കുട്ടിമാമ ഞാൻ ഞെട്ടി മാമ..!!! നിലക്കുട്ടിയുടെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചു പേർളി മാണി.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട കുടുംബമാണ് പേർളി മാണിയുടെ. പേർളിയും ഭർത്താവ് ശ്രീനിഷും മകൾ നിലയും എല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. നിരവധി ആരാധകരാണ് ഈ കുടുംബത്തിന് ഉള്ളത്. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലെ അവതാരികയായി മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് പേർളി മാണി. ഇതിനുശേഷം ബിഗ് ബോസിന്റെ ആദ്യത്തെ സീസണിൽ മത്സരാർത്ഥി താരം എത്തി.

   

ഇതേ ഷോയിലെ മറ്റൊരു ആയിരുന്ന ശ്രീനിഷ് അരവിന്ദും ആയിട്ടാണ് താരം വിവാഹം ചെയ്തത്. ഇതിനുശേഷം നിരവധി ആരാധകരാണ് ഈ ദമ്പതികൾക്ക് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ഇരുവരും പേർളിയുടെ ഗർഭകാലം മുതലുള്ള എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. അതുകൊണ്ടുതന്നെ നിലാ ബേബി ആരാധകരുടെ സ്വന്തം മകളെ പോലെ ആണ്.

ഇപ്പോൾ ഇവരെക്കാൾ എല്ലാം ആരാധകർ ഉള്ളത് നിലാ ബേബിക്കാണ്. ഇവർ പങ്കുവെക്കുന്ന നിലയുടെ ചിത്രങ്ങളെല്ലാം നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. നിലയുടെ കുഞ്ഞ് കുറുമ്പുകളും കുസൃതികളും എല്ലാം സോഷ്യൽ മീഡിയ വഴി പേർളി പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

നിലയുടെ കളിക്കൂട്ടുകാർ എന്ന് പറഞ്ഞാണ് പേർളി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഒരുപാട് പാവകൾക്കൊപ്പം നിൽക്കുന്ന നില ബേബിയുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ പ്രേക്ഷകർക്കായി പേർളി പങ്കുവെച്ചിരിക്കുന്നത്. പിങ്ക് നിറത്തിൽ ഉള്ള വസ്ത്രം ധരിച് ഒരു ബാർബി ഡോളിനെ പോലെ ഉണ്ട് നിലക്കുട്ടിയെ കാണാൻ എന്നാണ് ആരാധകർ പറയുന്നത്. ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ പേർളിഷ് ആരാധകർ ഏറ്റെടുക്കുന്നത്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

Leave a Reply

Your email address will not be published. Required fields are marked *