കുടുംബവിളക്കിൽ നിന്നും മറ്റൊരു ജനപ്രിയ പരമ്പരയിലേക്ക്…!!! സന്തോഷ വാർത്ത പങ്കുവെച്ചു അമൃത നായർ.

കുടുംബ വിളക്ക് എന്ന പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ വ്യക്തിയാണ് അമൃത നായർ. കുടുംബവിളക്ക് ആരാധകരെ മുഴുവൻ ഞെട്ടിച്ചു കൊണ്ടാണ് പരമ്പരയിൽ നിന്നും താരം പിന്മാറുന്നു എന്ന വാർത്ത പുറത്തുവിട്ടത്. കുടുംബവിളക്ക് പ്രേക്ഷകരെ മുഴുവൻ സങ്കടത്തിൽ ആക്കിയ വാർത്ത ആയിരുന്നു പരമ്പരയിൽ നിന്നും ഉള്ള താരത്തിന്റെ പിന്മാറ്റം.

   

സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമായ താരമാണ് അമൃത. ഇപ്പോൾ തന്റെ ആരാധകർക്ക് ആയി ഒരു സന്തോഷവാർത്തയുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്താരം. കുടുംബ വിളക്കിൽ നിന്നും മറ്റൊരു പരമ്പരയിലേക്ക് എത്തുന്നതിന്റെ സന്തോഷമാണ് സോഷ്യൽ മീഡിയ വഴി അമൃത പങ്കുവെച്ചത്. ഏഷ്യാനെറ്റിൽ നിന്നും സൂര്യ ടിവിയിലെ പരമ്പരയിലേക്കാണ് താരം ചേക്കേറുന്നത്.

സൂര്യ ടിവിയിലെ ജനപ്രിയ പരമ്പരയായ കളിവീട് എന്ന പരമ്പരയിലേക്കാണ് അമൃത നായർ എത്തുന്നത്. ഇതിലെ ഒരു പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിക്കുന്നുണ്ട് എന്ന സന്തോഷ വാർത്ത ആണ് ആരാധകരുമായി താരം പങ്കുവെക്കുന്നത്. സോഷ്യൽ മീഡിയ വഴി അമൃത പങ്കുവെച്ച വീഡിയോയിലാണ് ഈ സന്തോഷ വാർത്ത ആരാധകരെ താരം അറിയിച്ചത്. നിരവധി പേരാണ് ഈ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. അമൃത വീണ്ടും മിനിസ്ക്രീനിലേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ ഇപ്പോൾ.

അതും പ്രേക്ഷകരുടെ പ്രിയ പരമ്പരയായ കളിവീടിലേക്ക്. ഇത്രയും നാൾ തന്നെ സപ്പോർട്ട് ചെയ്തതു പോലെ ഇനിയും ഉണ്ടാകണം എന്നാണ് അമൃത പറയുന്നത്. ഇതെന്റെ ജീവിതത്തിലെ വലിയ സന്തോഷമാണ് ഒരു വർഷത്തെ ഇടവേളക്കുശേഷം ഞാൻ മിനിസ്ക്രീനിലേക്ക് തിരിച്ചുവരുന്നു. അതിൽ ഒരുപാട് സന്തോഷമുണ്ട്. ഇങ്ങനെ ആയിരുന്നു അമൃത പറഞ്ഞത്. റബേക്കാ സന്തോഷ് നിതിൻ ജോസഫ് എന്നിവരാണ് കളിവീട് എന്ന സീരിയലിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *