ഗോവയിൽ സുഹൃത്തുക്കളോടൊപ്പം അടിച്ചുപൊളിച്ചു പാർവതിയും റിമ കല്ലിങ്കലും..!!!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് പാർവതി. ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച താരമാണ് പാർവതി. 2006 പുറത്തിറങ്ങിയ ഔട്ട്‌ ഓഫ് എന്ന ചിത്രത്തിലൂടെ ആണ് പാർവതി അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ മലയാള സിനിമയിലും അന്യ ഭാഷ ചിത്രങ്ങളിലും എല്ലാം പാർവതി തിളങ്ങി.

   

മികച്ച നടിക്കുള്ള സംസ്ഥാനപുരസ്കാരം 2017 ൽ പാർവതിക്ക് ലഭിച്ചു. തന്റെ നിലപാടുകൾ ഇപ്പോഴും വ്യക്തമാക്കുന്ന താരമാണ് പാർവതി. അതുകൊണ്ടുതന്നെ ഒരുപാട് ആരാധകരും ഒരുപാട് വിമർശകരും താരത്തിന് ഉണ്ട്. സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമായ താരമാണ് പാർവതി. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സുഹൃത്തുക്കളും ഒപ്പം ഗോവയിൽ അടിച്ചുപൊളിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. നിരവധി പേരെ ഈ ചിത്രത്തിൽ കാണാം.

മലയാളം സിനിമയുടെ മറ്റൊരു താരമായ റിമ കല്ലിങ്കലും ഈ ചിത്രത്തിൽ ഉണ്ട്. ഈ അവിശ്വസനീയമായ സ്ത്രീകൾക്കൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം. എന്നെ നിങ്ങൾ ഒരുപാട് പ്രചോധിപ്പിക്കുന്നുണ്ട്. ഇങ്ങനെയായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പാർവതി കുറിച്ചത്. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമെന്റുകളുമായി എത്തുന്നത്.

അവധി സമയം സുഹൃത്തുക്കൾക്കൊപ്പം ആഘോഷമാക്കുന്ന പാർവതിയുടെ ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഒരുപാട് നാളുകൾക്ക് ശേഷം റിസോർട്ടിലേക്ക് തിരിച്ചെത്തിയ സന്തോഷവും ഈ ചിത്രങ്ങൾക്ക് താഴെ പാർവതി അറിയിക്കുന്നുണ്ട്. ഏതായാലും സുഹൃത്തുക്കളോടൊപ്പം ഗോവയിൽ അടിച്ചു പൊളിക്കുന്ന പാർവതിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

 

View this post on Instagram

 

A post shared by Parvathy Thiruvothu (@par_vathy)

Leave a Reply

Your email address will not be published. Required fields are marked *