ഇതിലും വലിയ സൗഭാഗ്യം ഇനി എന്ത് വേണം!!! കണ്മണിക്കുട്ടിയുടെ നൃത്താധ്യാപകനെ പരിചയപ്പെടുത്തി മുക്ത.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് മുക്ത മലയാളത്തിനു പുറമേ തമിഴിലും തന്റെതായ സ്ഥാനം നേടിയെടുത്ത താരമാണ് മുക്ത. ഒരുപാട് ആരാധകരുള്ള നായികയായിരുന്നു മുക്ത. വിവാഹശേഷം പതിയെ സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും വീണ്ടും സജീവമായി ഇപ്പോൾ തിരിച്ചു വരികയാണ് താരം. മുക്തയെയും മകൾ കണ്മണിയെയും ഇഷ്ട്ടമല്ലാത്ത മലയാളി പ്രേക്ഷകർ ഉണ്ടാവില്ല.

   

മുക്തക്കും കണ്മണിക്കും അത്രക്കും ആരാധകർ ആണ് ഉള്ളത്. മലയാളികളുടെ പ്രിയ ഗായികയായ റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ ആണ് മുക്ത വിവാഹം ചെയ്തത്. സിനിമയിൽ മാത്രമല്ല സീരിയൽ പരമ്പരകളിലും തിളങ്ങുന്ന താരമാണ് മുക്ത. സോഷ്യൽ മീഡിയയിൽ ഒരുപാട് സജീവമാണ് മുക്തയും മകൾ കണ്മണിയും. ഈയിടെ പുറത്തിറങ്ങിയ സുരാജ് വെഞ്ഞാറമൂട് നായകനായ പത്താം വളവ് എന്ന ചിത്രത്തിൽ സുരാജിന്റെ മകളായി കണ്മണി വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ കണ്മണിക്ക് ലഭിച്ചിരിക്കുന്ന ഒരു വലിയ സൗഭാഗ്യത്തിന്റെ വിശേഷങ്ങളാണ് മുക്ത സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്.

മകൾ കണ്മണിയുടെ പുതിയ ഒരു തുടക്കത്തെ കുറിച്ചുള്ള വിശേഷങ്ങൾ ആണ് ഇവർ പങ്കുവെച്ചിരിക്കുന്നത്. നടനും നർത്തകനുമായ വിനീതിന്റെ കീഴിൽ നൃത്തം അഭ്യസിക്കാൻ തുടങ്ങിയതിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ വഴി താരം കുറിച്ചിരിക്കുന്നത്. വിനീതനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് ഈ പുതിയ വിശേഷം താരം അറിയിച്ചത്.

അനുഗ്രഹീത കലാകാരന്റെ കീഴിൽ ചുവടുകൾ വെച്ച് തുടങ്ങുകയാണ് പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കുക എന്ന് പറഞ്ഞു കൊണ്ടായിരുന്നു താരം ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധി പേരാണ് ഈ ചിത്രങ്ങളൊക്കെ താഴെ കമന്റുകളുമായി എത്തുന്നത്. കണ്മണി അമ്മയെപ്പോലെ ഒരു മികച്ച നർത്തകയാകട്ടെ എന്നും വിനീതിന്റെ കീഴിൽ നൃത്തം അഭ്യസിക്കാൻ സാധിച്ചത് കണ്മണിയുടെ വലിയ ഭാഗ്യമാണെന്നും ആണ് ആരാധകർ പറയുന്നത്. ഈ ചിത്രത്തിന് താഴെ ആശംസകളുമായി എത്തുകയാണ് ആരാധകർ ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *