മലയാളികളുടെ പ്രിയപ്പെട്ട താരങ്ങൾ ആണ് ഗോപി സുന്ദറും അമൃത സുരേഷും. സംഗീതം വഴി പ്രശസ്തി നേടിയ രണ്ടു താരങ്ങൾ ആണ് ഇവർ. കപ്പ ടിവിയിലെ മ്യൂസിക് മോജോ എന്ന പരിപാടിയിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ടവരായി മാറിയ താരങ്ങളാണ് അമൃത സുരേഷും അഭിരാമി സുരേഷ്. അന്നുമുതലേ ഒരുപാട് ആരാധകരാണ് രണ്ടുപേർക്കും ഉള്ളത്. സംഗീതസംവിധായകനായി മലയാള സിനിമയിൽ തിളങ്ങുന്ന താരമാണ് ഗോപി സുന്ദർ.
ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനം എടുത്തത് മുതൽ നിരവധി വിമർശനങ്ങളും ട്രോളുകളും ആണ് ഇരുവർക്കും നേരെ വന്നിരുന്നത്. എന്നാൽ ഇതിനെല്ലാം മറുപടികളുമായി നിരവധി പേരാണ് രംഗത്ത് വന്നിരുന്നത്. ഇവർ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്. കഴിഞ്ഞ ദിവസങ്ങളിൽ അമൃതയുടെ മകളായ പാപ്പുവിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയ വഴി ഇവർ പങ്കുവെച്ചിരുന്നു.
ഇവർ മൂന്നു പേരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് വളരെ മനോഹരമായിട്ടാണ് പിറന്നാൾ ആഘോഷിച്ചത്. പാപ്പുവും ഗോപി സുന്ദറും തമ്മിൽ വലിയ കൂട്ടാണ് എന്ന് അമൃത പറഞ്ഞിരുന്നു. ഇപ്പോൾ രണ്ടുപേരും ഒന്നിച്ചുള്ള ചിത്രം വൈറൽ ആവുന്നത്. ചോറ്റാനിക്കര ക്ഷേത്രത്തിനു മുന്നിൽ ഇരുവരും ഒന്നിച്ചെടുത്ത ചിത്രമാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറൽ ആകുന്നത്.
സിന്ദൂരമണിഞ്ഞു മുല്ലപ്പൂവും വെച്ച് ഗോപി സുന്ദരനോടൊപ്പം എടുത്ത ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. മുൻപൊക്കെ ഇവരുടെ ചിത്രങ്ങൾക്ക് താഴെ നെഗറ്റിവ് കമെന്റുകൾ ആയിരുന്നെങ്കിലും ഇപ്പോൾ ആരാധകർക്കെല്ലാം ഒരുപോലെ ഇഷ്ട്ടമാണ് ഇവരെ. അമൃതയുടെ ഭംഗി തന്നെ ആണ് പ്രേക്ഷകർ എടുത്ത് പറയുന്നത്. അമ്മേ നാരായണ എന്ന അടിക്കുറുപ്പോടെ ആണ് അമൃത ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമെന്റുകളുമായി എത്തുന്നത്.