ചെറുതായൊന്നു ചമ്മി!!! ദർശനയെ പാട്ടുപാടി വീഴ്ത്താൻ നോക്കി ബേസിൽ ജോസഫ്.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനും നടനും എല്ലാം ആയി തിളങ്ങുന്ന വ്യക്തി ആണ് ബേസിൽ ജോസഫ്. വിപിൻ ദാസ് സംവിധാനം ചെയ്ത് ബേസിൽ ജോസഫ് ദർശന രാജേന്ദ്രൻ എന്നിവർ നായികാ നായകൻ ആയി എത്തുന്ന ചിത്രം ആണ് ജയ ജയ ജയ ജയ ഹേ. ഈ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഒൿടോബർ 21നാണ് പടം തീയേറ്ററുകളിൽ എത്തുന്നത്.

   

ഇപ്പോൾ ഇവർ പങ്കുവെച്ചിരിക്കുന്ന പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് ഈ ചിത്രത്തിലെ പാട്ടായ ശാന്തേ സൗമ്യേ എന്ന പാട്ട് പാടി ദർശനയെ പാട്ടിലാക്കാൻ നോക്കുന്ന ബേസിലിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ ഇവർ പങ്കുവെച്ചിരിക്കുന്നത്. വളരെ രസകരമായ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്.

അവസാനം ദർശന പോടാ എന്ന് പറഞ്ഞു പോകുന്നതും വിഡിയോയിൽ കാണാം. വളരെ മനോഹരമായിട്ടാണ് ഈ വീഡിയോ ഇവർ പങ്കുവെച്ചിരിക്കുന്നത്. അവസാനം ചമ്മി ഓടി പോകുന്ന ബേസിലിനെ കണ്ട് ചിരി അടക്കാൻ കഴിയുന്നില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇവരോടൊപ്പം അസീസ് നെടുമങ്ങാടിനെയും കാണാം. ചിരി ഉണർത്തുന്ന കമെന്റുകൾ ആണ് ഇതിനു താഴെ എത്തിച്ചേരുന്നത്.

ഈ ചിത്രത്തിനായി വളരെ പ്രതീക്ഷയിലാണ് ആരാധകർ. മലയാളികളുടെ പ്രിയപ്പെട്ട രണ്ടു താരങ്ങൾ ഒന്നിക്കുമ്പോൾ ചിത്രം തിയറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തന്നെ തീർക്കും എന്നാണ് ആരാധകർ പറയുന്നത്. ഇതിനു മുന്നോടി ആയിട്ടാണ് പുതിയ വീഡിയോ ഇവർ പങ്കുവെച്ചിരിക്കുന്നത്. ഏതായാലും ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുകയാണ്. കൂടാതെ ബേസിൽ നന്നായി പാടുന്നുണ്ട് എന്നുകൂടി ആരാധകർ പറയുന്നുണ്ട്.

 

View this post on Instagram

 

A post shared by Vipin Das (@vipindashb)

Leave a Reply

Your email address will not be published. Required fields are marked *