നൂറു കാരണങ്ങളാൽ ആളുകൾ നമ്മെ നോക്കി ചിരിക്കുന്നു!!! ഒന്നുചേർന്നതിന്റെ ഒന്നാം മാസത്തിൽ മഹാലക്ഷ്മിയെക്കുറിച്ചു മനോഹരമായ വാക്കുകളുമായി രവീന്ദർ.

ഈയടുത്ത് സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയ ചടങ്ങായിരുന്നു സിനിമാതാരം മഹാലക്ഷ്മിയുടെയും നിർമ്മാതാവ് രവീന്ദ്രൻ ചന്ദ്രശേഖരന്റെയും വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹം ആയിരുന്നു ഇത്. സെപ്റ്റംബർ ഒന്നിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ഏറെ നാളത്തെ പ്രണയത്തിനോടുവിൽ ഇരുവരും ഒന്ന് ചേരുകയായിരുന്നു.

   

ഇപ്പോൾ ഇവരുടെ വിവാഹം പിന്നിട്ട് ഒരുമാസം ആവുകയാണ്. നിരവധി സൈബർ ആക്രമണങ്ങളാണ് ഇരുവർക്കും നേരെ വന്നിരുന്നത്. മഹാലക്ഷ്മി പണം കണ്ടാണ് രവീന്ദ്രനെ വിവാഹം ചെയ്തത് എന്ന തരത്തിലുള്ള മോശം കമന്റുകളാണ് സോഷ്യൽ മീഡിയകളിൽ വന്നിരുന്നത്. എന്നാൽ ഇതിനെല്ലാം പ്രതികരണങ്ങളുമായിഇവർ എത്തിയിരുന്നു. ഇപ്പോൾ ഇതാ മഹാലക്ഷ്മിയെ കുറിച്ച് രവീന്ദർ പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. നൂറു കാരണങ്ങളാൽ ആളുകൾ ഞങ്ങളെ നോക്കി ചിരിക്കുന്നു.

പക്ഷേ എന്റെ സന്തോഷത്തിന് ഒരു കാരണമുണ്ട് അത് നീ മാത്രമാണ് ലവ് യു മുയൽ. ഇങ്ങനെയായിരുന്നു മഹാലക്ഷ്മിയെ കുറിച്ച് രവീന്ദർ എഴുതിയത്. ഈ പോസ്റ്റിനെ കമന്റുമായി മഹാലക്ഷ്മിയും എത്തിയിരുന്നു ലവ് യു ടു അമ്മു എന്നായിരുന്നു ഈ പോസ്റ്റിനു താഴെ മഹാലക്ഷ്മിയുടെ കമന്റ്‌. നിരവധി പേരാണ് ഇവരുടെ ചിത്രങ്ങൾക്ക് താഴെ വിമർശനങ്ങളുമായി എത്തുന്നത്. എന്നാൽ ഇതിനെല്ലാം തരണം ചെയ്തു കൊണ്ടാണ് മനോഹരമായ ജീവിതം ഇവർ മുന്നോട്ടു കൊണ്ടുപോകുന്നത്. ഞങ്ങൾ തമ്മിലുള്ള സ്നേഹം എന്താണെന്ന് ഞങ്ങൾക്കറിയാം.

പറയുന്നവർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ എന്നായിരുന്നു രവീന്ദർ പറഞ്ഞത്. ഇവരുടെ വിവാഹം സോഷ്യൽ മീഡിയകളിൽ വലിയ വാർത്തയായിരുന്നു. ആദ്യമൊക്കെ ഒരുപാട് മോശം കമെന്റുകൾ വന്നിരുന്നെങ്കിലും ഇപ്പോൾ ഇവരുടെ സ്നേഹം എന്താണെന്ന് പ്രേക്ഷകർക്ക് മനസ്സിലായി. ഇപ്പോൾ നിരവധി പേരാണ് ഇവർക്ക് ആശംസകളുമായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *