മലയാളികളുടെ പ്രിയ താരങ്ങൾ വീണ്ടും കണ്ടുമുട്ടിയപ്പോൾ. സംവൃതയെ കണ്ട് സന്തോഷം അടക്കാൻ ആകാതെ പ്രേക്ഷകർ.

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച നടിയാണ് സംവൃത സുനിൽ. ലാൽജോസ് സംവിധാനം ചെയ്തു ദിലീപ് നായകനായി എത്തിയ രസികൻ എന്ന സിനിമയിലെ തങ്കി എന്ന നായിക കഥാപാത്രം ചെയ്തു മലയാള മനസ്സുകളിലേക്ക് കടന്നുകൂടിയ താരമാണ് സംവൃത.ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ ഒരുപാട് ആരാധകർ ലഭിച്ച വ്യക്തിയാണ് സംവൃത. പിന്നീട് അങ്ങോട്ട് മലയാളികൾ ഓർത്തിരിക്കുന്ന ഒട്ടനവധി നല്ല കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച വ്യക്തിയാണ് താരം.

   

വിവാഹശേഷം പതിയെ സിനിമയിൽ നിന്നും സംവൃത വിട്ടുനിൽക്കുകയായിരുന്നു. വലിയ വിഷമമാണ്പ്രേക്ഷകർക്കിടയിൽ ഇത് ഉണ്ടാക്കിയത്. പിന്നീട് താരത്തിന്റെ ഒരു തിരിച്ചുവരമായിരുന്നു ബിജുമേനോൻ നായകനായി എത്തിയ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലെ കഥാപാത്രം. മഴവിൽ മനോരമ അവതരിപ്പിച്ച ടെലിവിഷൻ റിയാലിറ്റി ഷോ ആയ നായിക നായകൻ എന്ന പരിപാടിയിലെ ജഡ്ജ് ആയി താരം എത്തിയിരുന്നു. സോഷ്യൽ മീഡിയകളിൽ സജീവമായ താരം തന്റെ കുടുംബവും ഒത്തുള്ള സന്തോഷ നിമിഷങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്.

രണ്ടു മക്കളാണ് താരത്തിന് ഉള്ളത്. ഇപ്പോൾ തന്റെ സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്തായ ജയസൂര്യയും സംവൃതയും കണ്ടുമുട്ടിയ വിശേഷങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. “നിങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നത് എല്ലായിപ്പോഴും ഒരു സന്തോഷമാണ് ജയേട്ടാ “എന്ന ക്യാപ്ഷൻ ഓടുകൂടിയാണ് ചിത്രം പങ്കുവെച്ചത്.

ഇതിനു മുൻപ് പൂർണിമയും ഇന്ദ്രജിത്തും ആയി കണ്ടുമുട്ടിയപ്പോൾ ഉള്ള ദൃശ്യങ്ങൾ ഇവർ പങ്കുവെച്ചിരുന്നു. ചോക്ലേറ്റ് എന്ന സിനിമയിലെ ജയസൂര്യയും സംവൃതയും തമ്മിലുള്ള ജോഡി എല്ലാവർക്കും ഇഷ്ടപ്പെട്ടതാണ്. സിനിമയിലെ സൗഹൃദങ്ങൾ പുറത്തും സൂക്ഷിക്കുന്ന താരമാണ് സംവൃത. ഇനിയെന്നാണ്സിനിമയിലേക്ക്തിരിച്ചുവരുന്നത് എന്ന തരത്തിലുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *