മലയാളി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരതമ്പതികളാണ് മൃദുലയും യുവയും. മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളികളുടെ പ്രിയ താരങ്ങളായി മാറിയ വ്യക്തികളാണ് ഇരുവരും. സോഷ്യൽ മീഡിയകളിൽ സജീവസാന്നിധ്യമായ ഇവർ അവരുടെ വിശേഷങ്ങൾ എല്ലാം മൃദ്വാ വ്ലോഗ്സ് എന്ന് ഇവരുടെ യൂട്യൂബ് ചാനൽ വഴി പങ്കുവെക്കാറുണ്ട്. ഒരുപാട് കാഴ്ചക്കാരാണ് ഇവരുടെ യൂട്യൂബ് ചാനലിന് ഉള്ളത്. മൃദുലയ്ക്കും യുവക്കും കുഞ്ഞു ജനിച്ചതിന്റെ സന്തോഷം ഇവർ പങ്കുവെച്ചിരുന്നു.
ഇതിനു മുൻപ് പ്രഗ്നന്റ് ആയ വിശേഷവും മെറ്റേണിറ്റി ഫോട്ടോഷൂട്ടും എന്നുവേണ്ട എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി ഇവർ പങ്കുവെച്ചിരുന്നു.അതുകൊണ്ടുതന്നെസ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് പ്രേക്ഷകർ ഇവരെ കാണുന്നത്. കുഞ്ഞു ജനിച്ച സന്തോഷം പങ്കുവെച്ചത് മുതൽ കുഞ്ഞിനെ കാണാനുള്ള തിടുക്കത്തിൽ ആയിരുന്നു സോഷ്യൽ മീഡിയ പ്രേക്ഷകർ. കഴിഞ്ഞദിവസം കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന്റെ വിശേഷങ്ങൾ ഇവർ പങ്കുവെച്ചിരുന്നു. ധ്വനി എന്നാണ് കുഞ്ഞിനെ ഇവർ പേര് നൽകിയിരിക്കുന്നത്.
ഇപ്പോൾ നൂലുകെട്ടിന്റെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുകയാണ് മൃദുലയും യുവയും.രാവിലെ ഇവർ ഒരുങ്ങുന്നത് മുതൽ കുഞ്ഞിന്റെ പേര് കാതിൽ വിളിക്കുന്നത് വരെ ഇവരുടെ വീഡിയോയിൽ ഉണ്ട്. വളരെ ഭംഗിയായി ഒരു പാട്ടിനൊപ്പം ആണ് ഈ വീഡിയോ ഇവർ പങ്കുവെച്ചിരിക്കുന്നത്. വളരെ സുന്ദരിക്കുട്ടിയായി അച്ഛന്റെയും അമ്മയുടെയും കയ്യിൽ കിടക്കുന്ന ധ്വനി കുട്ടിയെ കണ്ട സന്തോഷത്തിലാണ് ആരാധകർ.ഇവർ മൂന്നു പേരും ഒരു ഫ്രെയിമിൽ കണ്ടതിന്റെ സന്തോഷം രേഖപ്പെടുത്തുകയാണ്പ്രേക്ഷകർ ഇപ്പോൾ.
മോളെ കാണാൻ എന്തു ഭംഗിയാണെന്നും ആരാധകർ പറയുന്നുണ്ട്. മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നുകൂടിയ ഇരുവരും പിന്നീട് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി ഒന്നുകൂടി അടുക്കുകയായിരുന്നു.അതുകൊണ്ട് തന്നെ ഇവരുടെ കുടുംബത്തിലെ വിശേഷങ്ങൾ സ്വന്തം വിശേഷങ്ങൾ പോലെയാണ് പ്രേക്ഷകർ കാണാറ്. ധ്വനി മോളെ കണ്ടതിൽ ഒരുപാട് സന്തോഷമുണ്ടെന്നും മോൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്നുമാണ് പ്രേക്ഷകര് കമന്റ് ബോക്സിൽ പറയുന്നത്.