ആസിഫ് അലിയുടെ ഗ്യാരേജിൽ ഇനി ഡിഫൻഡറും! ആഡംബര വാഹനം സ്വന്തമാക്കി താരം.

മലയാള സിനിമയുടെ യുവ നായകന്മാരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് ആസിഫ് അലി. 2009ൽ ഋതു എന്ന മലയാള സിനിമയിലൂടെയാണ് ആസിഫലിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. യാതൊരു സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നും ആണ് ആസിഫ് അലി സിനിമയിലേക്ക് കടന്നു വരുന്നത്. ശ്രദ്ധേയമായ ഒട്ടനവധി കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച വ്യക്തിയാണ് ആസിഫ്.

   

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലെ കഥാപാത്രമാണ് ആസിഫ് അലിയെ ശ്രദ്ധേയനാക്കിയത്. പിന്നീട് അങ്ങോട്ട് മലയാള സിനിമയിലെ മികച്ച നായകന്മാരിൽ ഒരാളായി മാറുകയായിരുന്നു താരം. മലയാള സിനിമ താരങ്ങൾക്ക് വാഹനങ്ങളോടുള്ള പ്രിയം എല്ലാവർക്കും അറിയാവുന്നതാണ്. ഒരുപാട് ആഡംബര വാഹനങ്ങൾ സ്വന്തമാക്കുന്ന വ്യക്തികളാണ് മലയാള സിനിമ താരങ്ങൾ.

കഴിഞ്ഞദിവസം നടി അപർണ ബാലമുരളി ഒരു ആഡംബര വാഹനം സ്വന്തമാക്കിയ വാർത്ത സോഷ്യൽ മീഡിയകളിൽ തരംഗം ആയിരുന്നു. അതിനു പിന്നാലെ തന്റെ ഇഷ്ട വാഹനം സ്വന്തമാക്കി സോഷ്യൽ മീഡിയ പ്രേക്ഷകരെഞെട്ടിച്ചിരിക്കുകയാണ്താരം.ആസിഫ് അലി പുതിയതായി സ്വന്തമാക്കിയ വാഹനം ഏതാണെന്ന് അറിയണ്ടേ? ലാൻഡ് റോവർ ഡിഫൻഡർ ആണ് താരം സ്വന്തമാക്കിയിരിക്കുന്ന പുതിയ വാഹനം. ഒരു ആഡംബര വാഹനം മാത്രമല്ല ഡിഫൻഡർ. ഒരു ഓഫ് റോഡ് എസ്‌യുവി കൂടിയാണ് ഈ വാഹനം.

ഏകദേശം ഒരു കോടിക്ക് മുകളിലാണ് ഇതിന്റെ വില വരുന്നത്.യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ആസിഫ്. ഇപ്പോൾ ഇതിനായി തന്റെ ഗ്യാരേജിലേക്ക് ഡിഫൻഡറും കൂടി ചേർത്തിരിക്കുകയാണ് ആസിഫ് അലി. കുടുംബസമേതം ആണ് പുതിയ വാഹനം സ്വന്തമാക്കാനായി ആസിഫ് എത്തിയത്. തന്റെ ഭാര്യയും രണ്ടു മക്കളോടും ഒപ്പം ആയിരുന്നു ആസിഫ് അലി ഷോറൂമിൽ എത്തിയത്. ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുകയാണ്.

 

View this post on Instagram

 

A post shared by Eisk007 (@eisk007)

Leave a Reply

Your email address will not be published. Required fields are marked *