കഴിഞ്ഞദിവസം മിനിസ്ക്രീൻ പ്രേക്ഷകരെ മുഴുവൻ ഞെട്ടിച്ച വാർത്തയാണ് രശ്മി ജയ ഗോപാലിന്റെ മരണവാർത്ത. സഹതാരങ്ങൾക്കും പ്രേക്ഷകർക്കും ഉൾക്കൊള്ളാൻ കഴിയാത്ത വാർത്തയായിരുന്നു ഈയടുത്തു എല്ലാവരും കേട്ടത്. സ്വന്തം സുജാത എന്ന പരമ്പരയിലൂടെ എല്ലാവർക്കും പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് രശ്മി.താരത്തിന്റെ മരണവാർത്തയറിഞ്ഞ് ഉൾക്കൊള്ളാൻ കഴിയാതെ നിൽക്കുകയാണ് സ്വന്തം സുജാത പരമ്പരയിലെ സഹപ്രവർത്തകർ. എപ്പോഴും ഒരു പുഞ്ചിരിയോടെ മാത്രം കാണാറുള്ള രശ്മിയുടെ വേർപാട് വലിയ രീതിയിലാണ് മിനിസ്ക്രീൻ പ്രേക്ഷകരെയും സഹപ്രവർത്തകരെയും ബാധിച്ചിട്ടുള്ളത്.ഇപ്പോൾ രശ്മിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ അവസാന ചിത്രമാണ് പ്രേക്ഷകരെ മുഴുവൻ കണ്ണീരിൽ ആക്കുന്നത്.
സെറ്റ് മുണ്ടുടുത്ത് പൂക്കളത്തിൽ അരികെ ഇരിക്കുന്ന ചിത്രമാണ് താരം അവസാനമായി പങ്കുവെച്ചത്. എല്ലാവർക്കും ഓണാശംസകൾ നേർന്നു കൊണ്ടുള്ള ചിത്രമായിരുന്നു ഇത്. വളരെ സന്തോഷവതിയായിരിക്കുന്ന രശ്മിയുടെ ഈ ചിത്രമാണ് പ്രേക്ഷകരുടെ കണ്ണു നനയിക്കുന്നത്. രശ്മിയുടെ ആരാധകർക്കെല്ലാംഅറിയാവുന്ന കാര്യമാണ് രശ്മി ഒരു വലിയ കൃഷ്ണ ഭക്ത ആണ് എന്നുള്ള കാര്യം. സ്വന്തം സുജാത പരമ്പരയിലെ ചന്ദ്ര ലക്ഷ്മണുമായി വളരെ അടുത്ത ബന്ധമാണ് രശ്മി പുലർത്തിയിരുന്നത്. കഴിഞ്ഞദിവസം രശ്മിയെ കുറിച്ച് ചന്ദ്ര ലക്ഷ്മൺ ഇട്ട ഒരു പോസ്റ്റ് ആണ് ഇപ്പോൾ പ്രേക്ഷകരുടെ കണ്ണു നിറയ്ക്കുന്നത്.
ചന്ദ്രയും ഭർത്താവും രശ്മിയും ഒന്നിച്ചു നിൽക്കുന്ന ചിത്രമാണ് ചന്ദ്ര പങ്കുവെച്ചത്. എന്റെ ഏറ്റവും മോശപ്പെട്ട സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ല ഇതായിരിക്കും നമ്മളുടെ അവസാന ചിത്രം എന്നുള്ള കാര്യം. പ്രിയപ്പെട്ട രശ്മി ചേച്ചി എന്റെ ചേച്ചിയമ്മ എന്നന്നേക്കുമായി അവരുടെ കൃഷ്ണന്റെ ഒപ്പം പോയി. സ്നേഹത്തിന്റെ നിറകുടമാണ് രശ്മി ചേച്ചി. ഞങ്ങൾക്കിന്ന് ചേച്ചിയെ നഷ്ടമായി. ചേച്ചി ഇല്ലാത്ത ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കയറി ചെല്ലുന്നത് വളരെയധികം ബുദ്ധിമുട്ടാണ്. സ്വന്തം സുജാതയിലെ എല്ലാവരും ചേച്ചിയെ മിസ്സ് ചെയ്യും.
എന്റെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയെയാണ് എനിക്ക് നഷ്ടപ്പെട്ടത് പറ്റുമെങ്കിൽ തിരിച്ചുവരൂ.ഇങ്ങനെയായിരുന്നു ചന്ദ്രയുടെ വാക്കുകൾ.വലിയ സങ്കടത്തിലേക്കാണ് രശ്മിയുടെ വേർപാട് എല്ലാവരെയും നയിച്ചിരിക്കുന്നത്. പരസ്യ ചിത്രങ്ങളിലൂടെയാണ് രശ്മി ക്യാമറയ്ക്ക് മുൻപിൽ എത്തുന്നത്. പിന്നീട് തമിഴിൽ ചെറിയ വേഷങ്ങൾ ചെയ്തു. മലയാളത്തിലും ചില സിനിമകളിൽ അഭിനയിച്ചു. അമൃത ടിവിയിലെ പറമ്പരയോടെ ആണ് രശ്മി ടെലിവിഷൻ പരമ്പരകളിലേക്ക് പ്രവേശിക്കുന്നത്. രശ്മിയുടെ ഈ വേർപാട് കണ്ണീരിൽ ആഴ്ത്തുകയാണ് മലയാളി പ്രേക്ഷകരെ ഇപ്പോൾ.