ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നായികയാണ് അർച്ചന കവി. 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കുഞ്ഞിമാളുവായി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നായികയാണ് അർച്ചന കവി. ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരിലാണ് താരം ഇപ്പോഴും അറിയപ്പെടുന്നത്. ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന താരം പിന്നീട് വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.
ഇപ്പോൾ ഇതാ തന്റെ പുതിയ വിശേഷങ്ങളുമായി പ്രേക്ഷകർക്കിടയിലേക്ക് എത്തുകയാണ് അർച്ചന കവി. ഇപ്പോൾ താരം മിനി സ്ക്രീനിലേക്ക് കാലെടുത്തുവെക്കുന്നു എന്ന സന്തോഷ വാർത്തയാണ് പ്രേക്ഷകർക്കായി താര പങ്കുവെച്ചിരിക്കുന്നത്. ഇതിനു മുൻപ് സീരിയലിൽ താൻ അഭിനയിക്കാൻ പോകുന്നതിന്റെ സൂചന താരം നൽകിയിരുന്നു. എന്നാൽ ഇതിനെപ്പറ്റി കൂടുതൽ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ തന്റെ പുതിയ പരമ്പരയുടെ പ്രോമോ വീഡിയോയുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ് താരം.
മഴവിൽ മനോരമ അവതരിപ്പിക്കുന്ന റാണി രാജ എന്ന പുതിയ പരമ്പരയിലാണ് താരം പ്രധാന കഥാപാത്രമായി എത്തുന്നത്.”നീലതാമര എന്ന ചിത്രത്തിലെ കുഞ്ഞു മാളുവിനെ നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയുമായിരുന്നു ആ കഥാപാത്രത്തിന്റെയും എന്റെയും വിജയം. കുഞ്ഞിമാളു പാവമായിരുന്നുഎന്നാൽനിങ്ങളുടെ മുന്നിലേക്ക്ഇനി ഞാൻ എത്തുന്നത്ആമി ആയിട്ടാണ്.
നല്ല ഉശിരുള്ള ഉണർവുള്ള മിടുക്കി കുട്ടിയായ ആമി. കട്ടക്ക് കൂടെ നിൽക്കണെ….” എന്നായിരുന്നു താരം പറഞ്ഞത്. ഏതായാലും തന്റെ പുതിയ തുടക്കത്തിന് നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വിരൽ ആകുന്നത്.പ്രേക്ഷകരുടെ പുതിയ താരം തിരിച്ചു വരുന്നതിന്റെ സന്തോഷത്തിൽ ആണ് മലയാള മിനിസ്ക്രീൻ പ്രേക്ഷകർ ഇപ്പോൾ.
View this post on Instagram