സാരിയിൽ സുന്ദരി ആയി മലയാളികളുടെ പ്രിയ നായിക ഭാവന.

മലയാള സിനിമയുടെ മികച്ച നായികമാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ഭാവന. ഒരു ഇടവേളക്കുശേഷം മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചുവരവു നടത്താൻ തയ്യാറാവുകയാണ് ഭാവന. ഇപ്പോൾസോഷ്യൽ മീഡിയകളിലുംമിനിസ്ക്രീൻ പ്രോഗ്രാമുകളിലും നിറസാന്നിധ്യമാണ് ഭാവന. 2018 ലാണ് സിനിമ നിർമാതാവ് നവീനുമായുള്ള വിവാഹം നടന്നത്. പിന്നീട് സിനിമയിൽ നിന്നും പതിയെ വിട്ടുനിൽക്കുകയായിരുന്നു ഭാവന.

   

60 അധികം ചിത്രങ്ങളിൽ ഇതിനോടകം തന്നെ വേഷമിട്ടിട്ടുള്ള താരമാണ് ഭാവന. ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് ഭാവന. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലും എല്ലാം അഭിനയിച്ച താരമാണ് ഭാവന. ഷറഫുദ്ദീൻ നായകനാകുന്ന ന്റിക്കാക്കക്ക് ഒരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ ആണ് ഭാവന മലയാള സിനിമയിലേക്ക് തിരിച്ചു വരവിനു ഒരുങ്ങുന്നത്. തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാനുള്ള താരം പുതിയ ചിത്രങ്ങളുമായി ആരാധകരെ കയ്യിലെടുക്കുകയാണ് ഇപ്പോൾ.

സാരിയിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.കൂടാതെ മലയാളം ടെലിവിഷൻ അവതാരികയും സിനിമ താരവും കൂടി ആയ ആര്യക്ക് നന്ദികൂടി പറയുന്നുണ്ട്. ഈ മനോഹരമായ സാരി സമ്മാനമായി നൽകിയതിന് ആണ് ഭാവന നന്ദി പറയുന്നത്.ഈ ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് ആരാധകർ ഇപ്പോൾ. ഒരുപാട് ആരാധകരുള്ള ഭാവന പങ്കുവെക്കുന്ന ചിത്രങ്ങൾ.

എല്ലാം നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഏറ്റെടുത്തിരിക്കുകയാണ് സാരിയിൽ സുന്ദരി ആയി നിൽക്കുന്ന ഭാവനയുടെ ചിത്രം.ഭാവനയുട പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ ഇതോടു കൂടി മലയാളത്തിന്റെ പ്രിയ നായിക മലയാള സിനിമയിൽ സജീവമാകും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *