വുമൺസ് കോളേജ് ഇളക്കി മറിച് റോബിൻ രാധാകൃഷ്ണൻ. പുതിയ വീഡിയോ വൈറൽ…|Robin in women college trivendrum

ബിഗ് ബോസ് എന്ന റിയലിറ്റി ഷോയിലൂടെ മലയാളികളെഒന്നടങ്കം കയ്യിലെടുത്ത വ്യക്തിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് നാലാം സീസണിലെ മത്സരാർത്ഥി ആയിരുന്നു റോബിൻ. ബിഗ് ബോസ് വിജയി ആയില്ലെങ്കിലും പ്രോഗ്രാമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ആരാധകരുള്ള വ്യക്തിയായി മാറുകയായിരുന്നു റോബിൻ രാധാകൃഷ്ണൻ. ഒരുപാട് ആരാധകരാണ് താരത്തിനുള്ളത്.റോബിൻ പ്രൊഫഷൻ കൊണ്ട് ഒരു ഡോക്ടർ ആണ്. മോട്ടിവേഷണൽ സ്പീക്കറായാണ് റോബിൻ ജനങ്ങൾക്കിടയിലേക്ക് കടന്നുവരുന്നത്.

   

പിന്നീട്ഏഷ്യാനെറ്റ് അവതരിപ്പിച്ച ബിഗ് ബോസിലൂടെയാണ് പ്രേക്ഷക പ്രശംസ നേടുന്നത്. സിനിമയാണ് തന്റെ ലക്ഷ്യം എന്ന റോബിൻ പറഞ്ഞിട്ടുണ്ട്. അതിനായി നിരവധി ഓഫറുകൾ വരുന്നുണ്ടെന്നും നല്ല കഥ നോക്കി ചെയ്യുമെന്നും താരം പറഞ്ഞു. സോഷ്യൽ മീഡിയകളിൽ സജീവമായ താരം പങ്കുവെക്കുന്ന എല്ലാ വാർത്തകളും നിമിഷങ്ങൾ കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഒരുപാട്ആരാധകരും വിമർശകരും നേരിട്ട ഒരു സീസൺ തന്നെ ആയിരുന്നു ബിഗ്‌ബോസ് സീസൺ ഫോർ. ഇതിൽ റോബിൻ വിജയി ആകും എന്നാണ് എല്ലാവരും കരുതിയിരുന്നത്.

എന്നാൽ അപ്രതീക്ഷിതമായി ബിഗ് ബോസിൽ നിന്നും പുറത്തു പോവുകയായിരുന്നു. വലിയ ജനക്കൂട്ടം തന്നെയാണ് റോബിനെ സ്വീകരിക്കാൻ എയർപോർട്ടിൽ തടിച്ചുകൂടിയത്. റോബിനായി നിരവധി ഫാൻസ് ഗ്രൂപ്പുകളും നിലവിൽ ഉണ്ട്. സോഷ്യൽ മീഡിയകളിൽ തിളങ്ങി നിൽക്കുകയാണ് താരം ഇപ്പോൾ. ഒരുപാട് ഉദ്ഘാടന ചടങ്ങുകളിലും പൊതുവേദികളിലും റോബിൻ നിറസാന്നിധ്യമാണ്. കഴിഞ്ഞദിവസം തിരുവനന്തപുരം ഗവൺമെന്റ് വുമൺസ് കോളേജിൽ ഒരു പരിപാടിക്ക് എത്തിയ റോബിന്റെ വാർത്തയാണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത്.

താരത്തോടൊപ്പം ബിഗ്‌ബോസിലെ മറ്റൊരു സീസണിലെ മത്സരാർത്ഥി ആയിരുന്ന ഋതുമന്ത്രയും ഉണ്ടായിരുന്നു. ഈ പരിപാടിയുമായി ബന്ധപ്പെട്ട റോബിൻ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ തരംഗം ആവുന്നത്. ഒരുപാട് പേരാണ് താരത്തെ കാണാൻ എത്തിയത്. ഈയടുത്ത് തന്റെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളും ആരാധകർക്ക് മുമ്പിൽ റോബിൻ പങ്കുവെച്ചിരുന്നു.പരിപാടിക്കിടെ തന്നെ ഒരു പെൺകുട്ടി സർ എന്ന് വിളിച്ചപ്പോൾ അങ്ങനെ വിളിക്കരുത് എന്നും ചേട്ടാ എന്ന് വിളിച്ചാൽ മതി എന്നും ആണ് റോബിൻ പറഞ്ഞത്. ഈ വീഡിയോ ആരാധകർ ഏറ്റെടുക്കുകയാണ് ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *