മലയാള സിനിമയിലെ യുവ നടന്മാരിൽ ഒരാളായ ഇദ്ദേഹത്തെ മനസ്സിലായോ?

ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ഇന്ന് യുവാക്കളുടെ ഹരമായി മാറിയ ശ്രീനാഥ് ഭാസിയുടെ പഴയ ചിത്രമാണ് ഇത്. തന്റേതായ ശൈലി കൊണ്ട് മലയാള സിനിമയുടെപ്രേക്ഷകരെ മുഴുവൻ കയ്യിലെടുത്ത താരമാണ് ശ്രീനാഥ് ഭാസി.ഭാസി മച്ചാൻ എന്നാണ് സ്നേഹത്തോടെ എല്ലാവരും ഇദ്ദേഹത്തെ വിളിക്കുന്നത്. 2012ൽ പുറത്തിറങ്ങിയ പ്രണയം എന്ന ചിത്രത്തിലൂടെയാണ് ശ്രീനാഥ് ഭാസി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

   

പിന്നീട് ഉസ്താദ് ഹോട്ടൽ ഡാ തടിയാ ഹണീബി എന്നീ ചിത്രങ്ങളിലൂടെയാണ് ഭാസി ശ്രെദ്ധേയനാകുന്നത് ഇതിലെ ഹണീബി എന്ന സിനിമയിലെ അബു എന്ന കഥാപാത്രം യുവാക്കൾക്ക് വളരെ ഇഷ്ടമുള്ള കഥാപാത്രങ്ങളിൽ ഒന്നാണ്. ഒരു അഭിനേതാവ് മാത്രമല്ല ഒരു ഗായകൻ കൂടിയാണ് ശ്രീനാഥ് ഭാസി. ഒരുപാട് സ്റ്റേജ് ഷോകൾ താരം ചെയ്യാറുണ്ട്. പിന്നീട് ഒട്ടനവധി മികച്ച റോളുകൾ ചെയ്ത് പ്രേക്ഷക പ്രശംസ നേടിയ താരമാണ് ശ്രീനാഥ് ഭാസി.

ഇതിലെ ഈയടുത്ത് പുറത്തിറങ്ങിയ ഹോം എന്ന ചിത്രം വലിയ വിജയമായിരുന്നു. ചിത്രത്തിൽ ഇന്ദ്രൻസിനോടൊപ്പം പ്രധാന കഥാപാത്രത്തിൽ ഭാസി എത്തി. നായക വേഷങ്ങളും വില്ലൻ വേഷങ്ങളും ഒരുപോലെ ചേരുന്ന താരമാണ് ശ്രീനാഥ് ഭാസി. സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധ നേടിയ ഒന്നാണ്.

ഇനിയുംഒരുപാട് ചിത്രങ്ങളാണ് ശ്രീനാഥ് ഭാസിയുടേതായി പുറത്തിറങ്ങാൻ ഉള്ളത്. ഇപ്പോൾ മലയാള സിനിമയിലെ നിറസാന്നിധ്യം ആണ് ഭാസി. യുവാക്കൾക്കിടയിൽ ആണ് ഭാസിക്ക് ഏറ്റവും ആരാധകർ ഉള്ളത്. വൈറസ് പോലുള്ള ചിത്രങ്ങളിലൂടെ മുതിർന്നവരുടെയും പ്രശംസ നേടാൻ ഭാസിക്കായി.

Leave a Reply

Your email address will not be published. Required fields are marked *