ഓണത്തെ വരവേൽക്കാൻ ഒരുങ്ങി അമൃതയും ഗോപി സുന്ദറും. ഓണപ്പുടവയിൽ അതീവ സുന്ദരി ആയി അമൃത.

സംഗീത സംവിധായകനായ ഗോപി സുന്ദറും ഗായികയായ അമൃത സുരേഷും വിവാഹിതരാകാൻ പോകുന്നു എന്ന് പങ്കുവെച്ച വാർത്ത വലിയ തരംഗം തന്നെ ആയിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയം പങ്കുവെച്ചത് സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു. ഇപ്പോൾ ഇതാ പുതിയ ചിത്രവുമായി സോഷ്യൽ മീഡിയകളിൽ എത്തിയിരിക്കുകയാണ് ഗോപി സുന്ദറും അമൃത സുരേഷും.

   

ഒട്ടനവധി സിനിമകളിൽ ഈണം പകർന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദർ. കപ്പ ടിവി അവതരിപ്പിച്ച മ്യൂസിക് മോജോ എന്ന പരിപാടിയിലൂടെ ഏവർക്കും സുപരിചിതരായ വ്യക്തികളാണ് അമൃത സുരേഷും അനിയത്തി അഭിരാമി സുരേഷും. സിനിമകളിലും അമൃത പാടിയിട്ടുണ്ട്. നിരവധി വിമർശനങ്ങളാണ് ഇരുവർക്കും ഈയടുത്ത കാലങ്ങളിൽ എത്തിയിരുന്നത്. അതിനെല്ലാം മറുപടിയുമായി ഇരുവരും രംഗത്ത് വന്നിരുന്നു.

ഇപ്പോൾ ഇരുവരെയും സ്വീകരിച്ചിരിക്കുകയാണ് മലയാളി പ്രേക്ഷകർ. ഇവരൊന്നിച്ചുള്ള ചിത്രങ്ങൾ നവമാധ്യമങ്ങളിൽ ഇരുവരും പങ്കുവെക്കാറുണ്ട്. അത്തരത്തിൽ എന്റെ മഴ എന്ന തലക്കെട്ടോടെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഗോപി സുന്ദർ. മലയാളി മങ്കയായി തിളങ്ങി നിൽക്കുന്ന അമൃതയെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ഓണത്തെ വരവേൽക്കാൻ എന്നോണം ഇവർ പങ്കുവെച്ച ചിത്രങ്ങൾ വലിയ തരംഗം ആവുകയാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ. നിരവധി ആരാധകർ ആണ് ചിത്രത്തിന് താഴെ കമെന്റുമായി എത്തുന്നത്.ഇരുവരും ഒരുമിച്ചുള്ള മ്യൂസിക് വിഡിയോയും ഈ അടുത്ത് ഇറങ്ങി ഇരുന്നു അതെല്ലാം ഇരുകയ്യും നീട്ടി ആണ് പ്രേക്ഷകർ സ്വീകരിച്ചത്. അമൃതക്ക് കണ്ണ് തട്ടാതിരിക്കട്ടെ എന്നാണ് പുതിയ ചിത്രം കണ്ട് ആരാധകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *