ബ്ലെസ്ലീയോട് ചോദ്യങ്ങളുമായി ആരാധകർ.നല്ല മറുപടികളുമായി ബ്ലെസ്ലീ.

ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന പരിപാടിയുടെ നാലാം സീസണിലെമത്സരാർത്ഥിയായിരുന്നു ബ്ലെസ്ലീ. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് വലിയ ആരാധക പിന്തുണയുള്ള സീസണായിരുന്നു നാലാം സീസൺ. ഒപ്പം തന്നെ ഒരുപാട് വിവാദങ്ങളും ബിഗ് ബോസ് നാലാം സീസണുമായി ബന്ധപ്പെട്ട് എത്തിയിരുന്നു.ബിഗ്‌ബോസിനു ശേഷവും മത്സരാർത്ഥികൾ തമ്മിലുള്ള വാക്കേറ്റങ്ങൾ സോഷ്യൽ മീഡിയകളിൽ തരംഗമായിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ബ്ലെസ്സ്ലിയും റോബിനും ദിൽഷയും തമ്മിലുള്ള പ്രശ്നങ്ങൾ.

   

ബ്ലെസ്സ്ലിക്കെതിരെ വീഡിയോയുമായി റോബിൻ രംഗത്ത് വന്നിരുന്നു. അതിനെതിരെ ബ്ലെസ്സ്ലിയുടെ സഹോദരനും ഒരു വീഡിയോയുമായി രംഗത്ത് വന്നിരുന്നു. ഇരുവരുടെയും ആരാധകർ തമ്മിൽ വലിയ തർക്കങ്ങളാണ് സോഷ്യൽ മീഡിയയിൽ അരങ്ങേറി ഇരുന്നത്. കഴിഞ്ഞദിവസം ഇരുവരും ഒന്നിച്ചുള്ള വീഡിയോ ആരാധകർ തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കുകയായിരുന്നു.

ബിഗ് ബോസ് ഷോയ്ക്ക് ശേഷവും ഒരുപാട് പരിപാടികളിൽ ആണ് താരങ്ങൾ പങ്കെടുക്കുന്നത്. ബിഗ് ബോസിൽ ഏറ്റവും ആരാധകരുള്ളമത്സരാർത്ഥികളിൽ ഒരാളാണ് ബ്ലെസ്ലീ. ഒരു ഗായകൻ കൂടിയാണ് ബ്ലെസ്ലീ. ദിൽഷയെ ഇഷ്ടമാണെന്നു ഷോയിൽ തന്നെ ബ്ലെസ്ലീ വെളിപ്പെടുത്തി ഇരുന്നു എന്നാൽ ദിൽഷ സഹോദരനായി ആണ് ബ്ലെസ്ലിയെ കാണുന്നത് എന്ന് പറഞ്ഞിരുന്നു.

അതിനുശേഷം ഒരുപാട് വിമർശനങ്ങളാണ് ബ്ലെസ്ലിയെ തേടി എത്തിയത്. കഴിഞ്ഞദിവസം ദുബായിൽ നടന്ന ഒരു ഷോയിൽ ബ്ലെസ്ലീ പങ്കെടുത്തിരുന്നു വലിയ ജനക്കൂട്ടമാണ് അവിടെ കാണാൻ സാധിച്ചത്. ഷോയ്ക്കിടയിൽ ആരാധകർ ഒരുപാട് ചോദ്യങ്ങൾ ബ്ലെസ്ളിയോട് ചോദിച്ചു. അതിനെല്ലാം ചിരിച്ചുകൊണ്ട് തന്നെയായിരുന്നു മറുപടി. ഒരുപാട് ആരാധകരും വിമർശകരും ബ്ലെസ്ലിക്കുണ്ട്. ഇപ്പോൾ നിറഞ്ഞ നിൽക്കുകയാണ് ബിഗ് ബോസ് ഷോയിലെ താരങ്ങൾ.ഒരുപാട് പരിപാടികൾക്ക് ആണ് ഇവരെ ക്ഷണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *