കുടുംബവിളക്കിലെ നൂബിൻ വിവാഹിതനാകുന്നു. സന്തോഷം പങ്കുവെച്ച് താരം…|Noobin Johny

മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള പരമ്പരയാണ് ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന കുടുംബവിളക്ക്. നിരവധി ആരാധകരാണ് ഇതിലെ കഥാപാത്രങ്ങൾക്കുള്ളത്. ഇപ്പോഴിതാ കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നൂബിൻ ജോണിയുടെ വിവാഹ വാർത്തകളാണ് സോഷ്യൽ മീഡിയകളിൽ താരംഗമാകുന്നത്. ഈ ജൂൺ മാസത്തിലാണ് താരം വിവാഹിതൻ ആകാൻ പോകുന്നു എന്ന വാർത്ത പുറത്തുവിട്ടത്.

   

സൂൺ ടു ബി മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന അടിക്കുറുപ്പോടെ ആണ് നൂബിൻ അന്ന് വീഡിയോ പങ്കുവെച്ചത്.വധു ഡോക്ടർ ആണെന്ന് മാത്രമാണ് അന്ന് നൂബിൻ പറഞ്ഞിരുന്നത്. അതാരാണെന്നോ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങളോ താരം പങ്കുവെച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ താരം തന്റെ ജീവിത പങ്കാളിയാകാൻ പോകുന്ന ആളെ വെളിപ്പെടുത്തിയിരിക്കുകയാണ്.

തോപ്പിൽ ജോപ്പൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക്സുപരിചിതയായ ഡോക്ടർ ബിന്നി സെബാസ്ട്യനെ ആണ് താരം വിവാഹം കഴിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും മനസ്സമ്മതം. ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് വാർത്തകൾ. ഇൻസ്റ്റഗ്രാമിൽ സജീവമാണ് ബിന്നി.ആറു വർഷത്തിലേറെ ആയി ഇരുവരും പ്രണയത്തിലാണ്. മോഡലിങ്ങിലൂടെയാണ് നോബിൻ കരിയർ തുടങ്ങുന്നത്. സ്വാതി നക്ഷത്രം ച്യോതി എന്ന പറമ്പറായിലൂടെ ആണ് നോബിൻ അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്.

സിനിമ തന്നെയാണ് നോബിന്റെ ഏറ്റവും വലിയ ലക്ഷ്യം.ഇപ്പോൾ കുടുംബവിളക്കിലൂടെ നിരവധി പ്രേക്ഷകരെ സൃഷ്ടിക്കാൻ താരത്തിനായി.ഇരുവരുടെയും മനസ്സമ്മതത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആണ്.ഇരുവരുടെയും പുതിയ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് കുടുംബവിളക്കു പ്രേക്ഷകർ ഇപ്പോൾ. വിവാഹം ഉടനെ തന്നെ ഉണ്ടാകും എന്ന് തന്നെയാണ് ആരാധകരും പറയുന്നത്.

 

View this post on Instagram

 

A post shared by DrBinny Sebastian (@drjosephine_13)

Leave a Reply

Your email address will not be published. Required fields are marked *