പുതിയ ഫോട്ടോ ഷൂട്ടിലൂടെ ആരാധകരെ ഞെട്ടിച്ച നടി എസ്തർ അനിൽ.ചിത്രങ്ങൾ വൈറൽ

മലയാള സിനിമയിലെ ചലച്ചിത്ര താരമാണ് എസ്തർ. അജി ജോൺ സംവിധാനം ചെയ്തു ജയസൂര്യ നായകനായ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തർ മലയാള സിനിമയിലേക്ക് വരുന്നത്. 2013 ൽ പുറത്തിറങ്ങിയ ദൃശ്യം എന്ന സിനിമയിലെ മോഹൻലാലിന്റെ മകളായി വേഷമിട്ടു. ഈ ചിത്രത്തിലെ അഭിനയത്തോടെ താരം മലയാളികൾക്കിടയിൽ സുപരിചിതയായി മാറി.

   

ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം ടുവിലും ശ്രദ്ധേയമായ വേഷം തന്നെ ആയിരുന്നു എസ്തറിന്റെത്.കൂടാതെ ഫ്‌ലോർസ് ടീവി സംപ്രേക്ഷണം ചെയ്ത ടോപ് സിങ്ങർ എന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയുടെ അവതാരിക ആയിരുന്നു എസ്തർ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ സജീവമായി മാറുകയാണ് എസ്തർ. സോഷ്യൽ മീഡിയകളിൽ സജീവമായ താരം പുതിയ മേകോവറുകളിലൂടെ രംഗത്തെത്താറുണ്ട്.

അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്രേക്ഷകർക്കിടയിൽ വൈറൽ ആകുന്നത്. ഗ്ലാമർ ലുകിലുള്ള താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. കളർഫുൾ ജാസ്മിൻ എന്ന തലക്കെട്ടോടെ ആണ് ചിത്രങ്ങൾ പങ്കുവെച്ചത്. ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ട് നടത്തിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്.

അഫ്ഷീൻ ഷാജഹാൻ ആണ് എസ്തറിന്റെ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്. ഹിലാൽ മൻസൂർ ആണ് ചിത്രങ്ങൾ പകർത്തിരിക്കുന്നത്. ബാലതാരമായി എത്തി മലയാള സിനിമയിൽ തന്റെതായ ഒരു സ്ഥാനം നേടിയെടുക്കാൻ താരത്തിനായി. ഒരുപാട് വിമർശനങ്ങളും എസ്തറിന്റെ ഫോട്ടോഷൂട്ടിന് താഴെ എത്തിച്ചേരാറുണ്ട്. വിമർശനങ്ങളെ ഒന്നും വകവെയ്ക്കാതെ ആണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്.വിമർശകരെ പോലെ തന്നെ ഒരുപാട് ആരാധകരും താ ത്തിന്റെ ചിത്രത്തിനുണ്ട്.

 

View this post on Instagram

 

A post shared by Esther Anil (@_estheranil)

Leave a Reply

Your email address will not be published. Required fields are marked *