സുധ മോളുടെ ആദ്യ ശ്രീകൃഷ്ണ ജയന്തി ആഘോഷം അടിപൊളിയാക്കി സൗഭാഗ്യ.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് സൗഭാഗ്യയുടേത്. കുടുംബത്തിൽ ഏറ്റവും ചെറിയ അംഗം ആണ് സുധ മോൾ. സുധമോളുടെ ആദ്യ ശ്രീകൃഷ്ണ ജയന്തി ആഘോഷം കളറാക്കി ഇരിക്കുകയാണ് സൗഭാഗ്യയും അർജുനും.വെണ്ണ കട്ടുതിന്നുന്ന കള്ളക്കണ്ണനായി ഉള്ള സുധമോളുടെ പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗം. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ദൃശ്യങ്ങൾ യൂട്യൂബ് വഴി ഇവർ തന്നെ പങ്കുവെച്ചിരുന്നു.

   

ഓടക്കുഴലും കയ്യിൽ പിടിച്ച് ചുണ്ടിൽ വെണ്ണയുമായി ഇരിക്കുന്ന അമ്പാടി ക്കണ്ണനെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. താര കല്യാണും സുധ മോളും തമ്മിലുള്ള ചിത്രങ്ങളും ഇവർ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു.ഏറ്റവും മികച്ചജന്മാഷ്ടമി ആഘോഷം എന്ന തലക്കെട്ടോടെ ആണ് ഇൻസ്റ്റഗ്രാമിൽ സൗഭാഗ്യ കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്.

മുടിയിൽ മയിൽപീലി കുത്തി കുറിയും തൊട്ട് വലിയ മാലയും അണിഞ്ഞു ഉണ്ണിക്കണ്ണനായി നിൽക്കുന്ന സുധ കുട്ടിയുടെ ചിത്രത്തിന് താഴെ നിരവധി കമെന്റുകൾ ആണ് എത്തിച്ചേരുന്നത്. ചിത്രത്തോടൊപ്പം സുന്ദരികുട്ടിയുടെ വിഡിയോയും ഇവർ പങ്കുവെച്ചിട്ടുണ്ട്.മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് സൗഭാഗ്യയുടേത്.അതുപോലെ തന്നെ ഇവർ നവമാധ്യമങ്ങൾ വഴി പങ്കുവെക്കുന്ന ഏതൊരു ചിത്രങ്ങളും നിമിഷനേരങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.

ഈയിടെ സൗഭാഗ്യ പങ്കുവെച്ച മകളുമൊത്തുള്ള ചിത്രം വലിയ തരത്തിൽ ആരാധകരെ സൃഷ്ടിച്ചിരുന്നു.അതിനു പിന്നാലെ ആണ് ജന്മാഷ്ടമി നാളിൽ കള്ളക്കണ്ണനായുള്ള സുധക്കുട്ടിയുടെ വരവ്.നിമിഷനേരങ്ങൾക്കകം ചിത്രം ആരാധക ശ്രദ്ധ നേടിയെടുക്കുകയായിരുന്നു.സുധമോളെ ഒരുക്കുന്ന വീഡിയോ ഇവർ ഇവരുടെ യൂട്യൂബ് ചാനലിൽ തന്നെ പങ്കുവെച്ചിരുന്നു.നിമിഷങ്ങൾക്കകം തന്നെ വലിയ കാഴ്ചക്കാരെ ആണ് ഇവർ സൃഷ്ടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *