ആരാധകരെ മനംമയക്കുന്ന രീതിയിലുള്ള ഫോട്ടോഷൂട്ടുമായി സ്വാസിക വിജയ്…

മലയാള സിനിമയിൽ ഈ അടുത്തകാലത്ത് ഏറെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് സ്വാസിക. നിരവധി സിനിമകളിൽ സഹനടിയായി താരം അഭിനയിച്ചിട്ടുണ്ട്. സൗന്ദര്യം കൊണ്ട് മലയാളികളുടെ അഹങ്കാരമെന്ന് താരത്തെ വിശേഷിപ്പിക്കാം. സീത എന്ന വിശേഷണത്തോടെയാണ് ആരാധകർ എന്നും സ്വാസികയെ സ്വീകരിക്കാറ്. സിനിമകളിലായാലും കൂടുതലും നാടൻ വേഷങ്ങളാണ് താരം കൈകാര്യം ചെയ്തിരിക്കുന്നത്.

   

എന്നാൽ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ചതുരം എന്ന പുതിയ സിനിമയിലൂടെ ഗ്ലാമർ വേഷത്തിൽ എത്തുകയാണ് താരം. താരത്തിന്റെ ചിത്രത്തിലുള്ള പുതിയ ലുക്ക് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. എങ്കിലും ചില വിമർശനങ്ങൾ നേരിടേണ്ടി വന്നു. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന വളരെ കുറച്ച് താരങ്ങളെ ഉള്ളൂ. അതിൽ ഒരാളാണ് സ്വാസിക. അതുകൊണ്ടുതന്നെ മിനിസ്ക്രീൻ പ്രേക്ഷകരും ബിഗ് സ്ക്രീൻ ആരാധകരും ഒരുപാടുണ്ട് താരത്തിന്.

സിനിമയിലും സീരിയലിലും നിറഞ്ഞുനിൽക്കുന്ന താരം. അഭിനയവും ഏറെ ശ്രദ്ധേയമാണ്. അഭിനയ മേഖല മാത്രമല്ല അവതാരികയായും താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. പുതിയ സിനിമയുടെ ടീസർ നല്ല രീതിയിലാണ് പ്രേക്ഷകശ്രദ്ധ നേടിയത്. അതിന് പിന്നാലെ തന്റെ പുതിയ ചിത്രങ്ങൾ പങ്കു വച്ചിരിക്കുകയാണ് താരം ഇപ്പോൾ. ചതുരം എന്ന സിനിമ സിദ്ധാർത്ഥ ഭാരതൻ ആണ് സംവിധാനം ചെയ്യുന്നത്.

ആഗസ്റ്റ്ൽ തന്നെ റിലീസ് ഉണ്ടാകും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. സ്വാസിക അഭിനയിച്ച പരമ്പരയായ സീത മലയാളി പ്രേക്ഷകർ ഏറെ നെഞ്ചിലേറ്റിയ ഒരു പരമ്പര കൂടിയാണ്. ഇതിലെ അഭിനയത്തിന് ശേഷം മിനിസ്ക്രീനിൽ റൊമാറ്റിക് നായിക പരിവേഷവും താരത്തിന് ആരാധകർ ചാർത്തി കൊടുത്തിട്ടുണ്ട്. പുതിയ ചിത്രമായ ചതുരത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ചിത്രത്തിൽ റോഷൻ മാത്യുവും സ്വാസികയുമാണ് ഉള്ളത്.

 

View this post on Instagram

 

A post shared by swasika (@swasikavj)

Leave a Reply

Your email address will not be published. Required fields are marked *