ദേവി മാഹാത്മ്യം ദിവസവും ഇതുപോലെ ചൊല്ലി പ്രാർത്ഥിക്കു. ജീവിതത്തിൽ പ്രതീക്ഷിക്കാത്ത പല അത്ഭുതങ്ങളും നടക്കും.

നമ്മുടെയെല്ലാം വീടുകളിൽ ഐശ്വര്യവും സമാധാനവും സമ്പൽസമൃദ്ധിയും ഉണ്ടാകണമെങ്കിൽ ലക്ഷ്മിദേവിയുടെ അനുഗ്രഹം കൂടിയേ തീരൂ ലക്ഷ്മിദേവിയുടെ അനുഗ്രഹം ഉണ്ടാകുന്നതിനുവേണ്ടി പലതരത്തിലുള്ള സാധനങ്ങളും നമ്മൾ വാങ്ങി വയ്ക്കാറുണ്ട് അതിലൂടെ എല്ലാം ലക്ഷ്മി ദേവിയുടെ ഒരു സാന്നിധ്യവും അനുഗ്രഹവും നമ്മുടെ കുടുംബത്തിൽ ഉണ്ടാവുക തന്നെ ചെയ്യും.

   

അത്തരത്തിൽ നിരവധി സാധനങ്ങൾ നമ്മൾ വാങ്ങി വയ്ക്കുമ്പോൾ ഒരു സാധനം നമ്മൾ മറന്നു പോകാൻ പാടുള്ളതല്ല അതാണ് ദേവി മാഹാത്മ്യം 13 ശ്ലോകങ്ങൾ അടങ്ങിയതാണ് ദേവി മാഹാത്മ്യം തുഞ്ചത്ത് രാമാനുജനായിരുന്നു ഈ ഒരു പുസ്തകം നമ്മൾ മലയാളികൾക്കിടയിൽ പരിചയപ്പെടുത്തിയത്. എല്ലാ വീടുകളിലും തന്നെ ഈ ഒരു പുസ്തകം ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവിശ്യം തന്നെയാണ്.

ഒരു ദിവസം കൊണ്ട് തന്നെ വായിച്ചു തീർക്കാൻ പറ്റുന്ന വളരെ ലളിതമായ ഒരു പുസ്തകം ആണെങ്കിൽ കൂടിയും ഇത് ഒരു ദിവസം കൊണ്ട് വായിച്ചുതീർക്കണം എന്ന് ആചാര്യന്മാർ പറയുന്നുമില്ല ഇതിനെ ഒന്നാം ദിവസം ഒരു ശ്ലോകവും രണ്ടാം ദിവസം രണ്ട് ശ്ലോകങ്ങളും മൂന്നാം ദിവസം 9 ശ്ലോകങ്ങളുമായി വായിച്ചു തീർക്കണമെന്നാണ് ആചാര്യന്മാർ പറയുന്നത്.

എങ്കിലും ഏഴു ദിവസം കൊണ്ട് വായിച്ചു തീർക്കണം എന്നും അഭിപ്രായം ഉണ്ട്. എങ്ങനെ വായിച്ചാലും എല്ലാദിവസവും ദേവി മഹാത്മ്യത്തിലെ ഒരു ശ്ലോകം എങ്കിലും വായിക്കുന്നത് വളരെയധികം ഐശ്വര്യപ്രദമാണ്. പൂർണ്ണ വിശ്വാസത്തോടെ പ്രാർത്ഥിച്ച് മനസ്സിൽ ധ്യാനിച്ച് നിങ്ങൾ ദേവി മഹാത്മ്യം വായിക്കൂ ഉറപ്പായും നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ നടക്കുന്നതായിരിക്കും.