അമ്മ ഉപേക്ഷിച്ച് അച്ഛൻ ജയിലിൽ ആയ ആരോരുമില്ലാത്ത ബാലനെ ഒരാപത്തും വരുത്താതെ നോക്കുന്ന കാവൽക്കാരനെ കണ്ടോ.

ഒരു കടയുടെ മുൻപിൽ കിടന്നുറങ്ങുന്ന ഒരു ചെറിയ കുട്ടി ആ കുട്ടിയുടെ കൂടെ കിടന്നുറങ്ങുന്ന ഒരു നായ ഈ രണ്ടു ചിത്രങ്ങൾ പ്രശസ്തനായ ഒരു പത്രക്കാരന്റെക്യാമറയിൽ പതിഞ്ഞു അദ്ദേഹം അത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു അതോടെ അത് വൈറലാവുകയും ആണ് ഉണ്ടായത്. ആരാണ് ഈ കുട്ടി എന്തിനാണ് അവൻ ഇവിടെ കിടന്നുറങ്ങുന്നത് എന്നാണ് എല്ലാവരും.

   

ചിന്തിച്ചത് ഒടുവിൽ അന്വേഷിച്ചു പോയപ്പോഴാണ് മനസ്സിലായത് അവന്റെ അച്ഛൻ ജയിലിലാണ് അമ്മ മരണപ്പെട്ടു. തന്റെ കൂടെ ആരുമില്ല തനിക്ക് ആകെ കൂട്ടുള്ളത് തന്റെ വളർത്തുനായ മാത്രമാണ്.രാവിലെ എല്ലാം കിട്ടുന്ന ജോലിയെല്ലാം ചെയ്തു രാത്രിയാകുമ്പോൾ ഈ കടയുടെ തിണ്ണയിൽ അവൻ കിടന്നുറങ്ങും അവന്റെ കൂടെ ആ നായയും കിടന്നുറങ്ങും.

ഇത് പതിവുള്ളതുതന്നെയായിരുന്നു. അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് അവർക്ക് എല്ലാവർക്കും ഈ കുട്ടി വളരെ സുപരിചിതനാണ് അവനെ ഫ്രീയായി ഒന്നും കൊടുത്താൽ അവൻ വാങ്ങില്ല അധ്വാനം കൊണ്ടുള്ളത് മാത്രമേ അവൻ വാങ്ങൂ.

ആ നായക്ക് വേണ്ടിയുള്ള ഒരു ഗ്ലാസ് പാല് വരെ അവൻ അധ്വാനിച്ച് മാത്രമേ വാങ്ങിക്കൊടുക്കാറുള്ളൂ ഈ ചെറുപ്പത്തിൽ തന്നെ വളരെ അഭിമാനമുള്ള കുട്ടിയാണ് അവൻ എല്ലാവരും വാതോരാതെ അവനെപ്പറ്റി സംസാരിച്ചു ഒടുവിൽ അവന്റെ തുടർ വിദ്യാഭ്യാസത്തിനും നല്ല ജീവിതത്തിനുമായി അധികൃതർ ഇടപെടുകയും അവനു വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു.