മൃഗങ്ങൾക്കും മനുഷ്യരെപ്പോലെ സ്നേഹിക്കാൻ അറിയാം. ഈ മാനിന്റെ സ്നേഹം പകരം വയ്ക്കാൻ ഇല്ലാത്തതാണ്.

മനുഷ്യന്മാരെ പോലെ തന്നെ മൃഗങ്ങൾക്കും സ്നേഹിക്കാനുള്ള കഴിവ് ഉണ്ട്. വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ നമ്മളെ എല്ലാവരെയും വളരെയധികം സ്നേഹിക്കാറുണ്ട് ല്ലോ എന്നാൽ കാട്ടിലുള്ള മൃഗങ്ങൾക്കിടയിൽ അവർ പരസ്പരം സ്നേഹം ഉണ്ട് എന്നത് നമുക്ക് പലപ്പോഴും അത്ഭുതം ഉണ്ടാക്കുന്ന കാര്യമാണ്. സ്വന്തം കുടുംബത്തെ സ്നേഹിക്കുന്ന ഒരു മാനിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം വൈറൽ ആവുകയാണ്.

   

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കട ഉടമയുടെ വാക്കുകൾ വൈറലാകുന്നു. ഞാൻ ജോൺ എനിക്ക് ഒരു കടയുണ്ട് ടൂറിസ്റ്റ് സീസൺ അല്ലാത്തതുകൊണ്ട് ഇപ്പോൾ ആരും വരുന്നില്ല എങ്കിലും ആ അവധി ദിവസം കടയിലേക്ക് പോയാൽ എന്തെങ്കിലും ഒരു ചെറിയ വരുമാനം കിട്ടുമെന്ന് പ്രതീക്ഷിച്ചു. കട തുറന്ന ശേഷം കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു മാൻ അവിടേക്ക്നടന്നുവന്നു. എന്നെ തന്നെ മാൻ നോക്കി നിന്നപ്പോൾ അതിന് വിശന്നിട്ടാണ് എന്നെനിക്ക് മനസ്സിലായി.

അതിന് കുറച്ചു ഭക്ഷണം കൊടുത്തു ഭക്ഷണം കഴിക്കുകയും ചെയ്തു കുറച്ചുസമയം കഴിഞ്ഞ് അത് തിരികെ പോയി. എന്നാൽ പിന്നീട് കുറച്ചുനേരത്തിന് ശേഷം ആ മാൻ വീണ്ടും അവിടേക്ക് വന്നു. പക്ഷേ ഈ പ്രാവശ്യം വന്നപ്പോൾ മാൻ എന്നെ നോക്കുകയും ശേഷം തിരിഞ്ഞു നോക്കുകയും ആണ് ഉണ്ടായത്. അപ്പോഴാണ് മനസ്സിലായത് അതിന്റെ കൂടെ ഒരുപാട് മാനുകളും വന്നിരുന്നു അതിന്റെ കുടുംബമാണെന്ന് അതിന്റെ പെരുമാറ്റം.

കൊണ്ട് തന്നെ മനസ്സിലാക്കാൻ സാധിച്ചു അവർക്കും വിശക്കുന്നുണ്ടെന്ന് അത് പറയാതെ പറഞ്ഞു. അവർക്ക് വേണ്ടിയുള്ള ഭക്ഷണങ്ങളും നൽകിയതിനു ശേഷം അവരെല്ലാവരും വളരെ സന്തോഷത്തോടെ അത് കഴിക്കുകയും ചെയ്തു. മനുഷ്യന്മാർക്കിടയിൽ ഇതുപോലെ സഹജീവി സ്നേഹം കണ്ടിട്ടുണ്ട് എന്നാൽ തന്റെ കുടുംബത്തെ വളരെയധികം സ്നേഹിക്കുന്ന ഒരു മാനിനെ കണ്ടപ്പോൾ എനിക്ക് വളരെയധികം സന്തോഷമായി. അദ്ദേഹത്തിന്റെ ഈ കുറിപ്പുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി മാറുകയാണ്.