ക്ലാസിലെ കുട്ടികളോട് ആർക്കെങ്കിലും കത്തെഴുതാൻ പറഞ്ഞപ്പോൾ ഒരു വിദ്യാർത്ഥിയുടെ കത്ത് ടീച്ചറെ കരയിച്ചു.

ടീച്ചർ ഇന്ന് ക്ലാസ്സിലേക്ക് വന്ന കുട്ടികളോട് ഒരു കത്തെഴുതാൻ ആവശ്യപ്പെട്ടു ആർക്കുവേണമെങ്കിലും ഈ കത്ത് നിങ്ങൾക്ക് എഴുതാവുന്നതാണ് എന്ന് പറയുകയും ചെയ്തു ഉടനെ കുട്ടികൾ ഓരോരുത്തരും കത്തെഴുതുവാൻ ആരംഭിച്ചു ബെല്ലടിച്ചു കഴിഞ്ഞപ്പോഴാണ് വിനു ടീച്ചർക്ക് കത്ത് കൊടുത്തത് അവന്റെ കത്തും എടുത്ത് അവനെയും കൊണ്ട് ടീച്ചർ സ്റ്റാഫ് റൂമിലേക്ക് പോയി കത്തു വായിക്കാൻ തുടങ്ങി. പ്രിയപ്പെട്ട അമ്മയ്ക്ക് അമ്മ പോയതിനുശേഷം.

   

എനിക്കൊരു സുഖവുമില്ല ഒരു ദിവസമെങ്കിലും അമ്മയ്ക്ക് എന്റെ കൂടെ വന്ന് നിൽക്കാൻ പറ്റുമോ ഒരു ദിവസം ഞാൻ ക്ലാസ്സിലേക്ക് വന്നപ്പോഴായിരുന്നു അമ്മയെ ഞാൻ കാണാതായത് എല്ലാവരും പറഞ്ഞു അമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയിൽ കൊണ്ടുപോയതാണെന്ന് കുറച്ചുദിവസം കഴിഞ്ഞ് കുറെ പേർ ചേർന്ന് അമ്മയെ വീട്ടിലേക്ക് കൊണ്ടുവന്നു എന്നാൽ എല്ലാവരും കരഞ്ഞു. അത് കണ്ട് ഞാനും കരഞ്ഞു പിന്നെ അമ്മയെ കൊണ്ടുപോയി.

പിന്നെ ഒരിക്കലും തിരിച്ചു വന്നിട്ടുമില്ല അമ്മ പോയ ശേഷം അച്ഛൻ എനിക്ക് വേറൊരു അമ്മയെ കൊണ്ടുവന്നു എന്നാൽ ചെറിയമ്മ എന്നാണ് എന്നോട് വിളിക്കാൻ പറഞ്ഞത് അവർക്ക് എന്നെ ഒട്ടും തന്നെ ഇഷ്ടമല്ല ഇപ്പോൾ അച്ഛനും എന്നെ ഇഷ്ടമല്ലാതായിരിക്കുന്നു. ആദ്യത്തെ പോലെ എനിക്ക് കഥകൾ ഒന്നും അച്ഛൻ പറഞ്ഞു തരുന്നില്ല അച്ഛനും ചെറിയമ്മയും

പുറത്തുപോകുമ്പോൾ എന്നെ വീട്ടിൽ ഒറ്റയ്ക്ക് നിർത്തുകയാണ് ചെയ്യുന്നത് ഇപ്പോൾ അമ്മയ്ക്ക് ഒരു കുഞ്ഞാവയും ഉണ്ട്. അമ്മയെ ഒരു ദിവസമെങ്കിലും എന്റെ കൂടെ വന്ന് നിൽക്കാമോ? ഇന്ന് സ്കൂളിൽ പറഞ്ഞയക്കുവാനും എനിക്ക് ഭക്ഷണം തരാനും എന്റെ വിശേഷങ്ങൾ കേൾക്കാനും എന്നെ കിടത്തി ഉറക്കാനും പഠിപ്പിക്കാനും എല്ലാം. ഒരു ദിവസമെങ്കിലും വന്നു നിൽക്കും അമ്മേ അമ്മയെ കാണാൻ കൊതിയായിട്ട്. ടീച്ചറുടെ കണ്ണുകൾ നിറഞ്ഞു ടീച്ചർ അവനെ ചേർത്തുപിടിച്ചു.