സ്കൂളിലെ മീറ്റിങ്ങിന് അമ്മാവനുമായി പോയ പെൺകുട്ടി അപ്രതീക്ഷിതമായി അവിടെ വന്ന ആളെ കണ്ട് ഞെട്ടി.

അമ്മേ നാളത്തെ മീറ്റിങ്ങിന് അച്ഛനെയും കൊണ്ട് ചെല്ലാനാണ് ടീച്ചർ പറഞ്ഞിരിക്കുന്നത് പക്ഷേ എങ്ങനെയാണ് ഞാൻ അച്ഛനെയും കൊണ്ട് ചെല്ലുന്നത് അച്ഛനാണെങ്കിലോ ഒരു വിദ്യാഭ്യാസവും ഇല്ല എന്താണ് പറയേണ്ടത് എന്ന് പോലും അറിയില്ല ഈ അച്ഛനെയും കൊണ്ട് ഞാൻ നാളെ മീറ്റിങ്ങിന് പോയാൽ ഉറപ്പായും എനിക്ക് നാണക്കേട് ആകും. നീ വിഷമിക്കേണ്ട മോളെ നീ അമ്മാവനുമായി പൊയ്ക്കോ അച്ഛനോട് ഞാൻ പറഞ്ഞുകൊള്ളാം.

   

ഇത് പറയുന്നതിന്റെ ഇടയിൽ അച്ഛൻ വന്നു. കാര്യങ്ങൾ പറഞ്ഞപ്പോൾ അച്ഛന് വല്ലാത്ത സങ്കടം ആയി. പിറ്റേദിവസം അവൾ അമ്മാവനെയും കൊണ്ട് സ്കൂളിൽ പോവുകയും ചെയ്തു അവിടെ വെച്ച് പ്രിൻസിപ്പൽ ഒരു വിശിഷ്ട അതിഥിയെ വേദിയിലേക്ക് ക്ഷണിച്ചു അവിടെയുള്ള രണ്ട് അനാഥ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന ഒരു വ്യക്തിയെ പറ്റി വേദിയിലേക്ക് കയറിവരുന്ന അച്ഛനെ കണ്ട്.

അവൾ ഞെട്ടി അദ്ദേഹം മൈക്ക് എടുത്ത് സംസാരിച്ചു എന്ന് എനിക്ക് വളരെ സന്തോഷം അതേപോലെ സങ്കടവും ഉള്ള ദിവസമാണ് എനിക്ക് വിദ്യാഭ്യാസം ഇല്ല അതൊരു വലിയ കുറവായി തന്നെ എനിക്ക് തോന്നി ഒരിക്കലും എന്റെ മകൾക്ക് ആ ഒരു പ്രശ്നം ഉണ്ടാകാതിരിക്കാൻ അവളെ ഞാൻ നല്ലതുപോലെ പഠിപ്പിച്ചു പക്ഷേ ഒരു പരിധി കഴിഞ്ഞപ്പോൾ.

എന്റെ വിദ്യാഭ്യാസമില്ലായ്മ അവൾക്ക് വലിയ കുറവായി മാറി എന്നാൽ അതുപോലെ ഒരാൾക്കും ഉണ്ടാകരുത് എന്ന് കരുതിയാണ് ഞാൻ ഈ രണ്ടു പെൺകുട്ടികളെ പഠിപ്പിച്ചത് ഇപ്പോൾ അവരുടെ അച്ഛന്റെ സ്ഥാനത്താണ് ഞാൻ അതുകൊണ്ടുതന്നെ എനിക്ക് വളരെയധികം സന്തോഷമുണ്ട്. മകളുടെ കണ്ണുകൾ നിറഞ്ഞു അവൾക്കത് വിശ്വസിക്കാൻ സാധിച്ചില്ല. അമ്മാവാ എനിക്കെന്റെ അച്ഛൻ തന്നെ വന്നാൽമതി.