ഇനി ആരെയും പറ്റിക്കാൻ നോക്കരുത് നോക്കിയാൽ ഇതായിരിക്കും ഫലം.

കഷ്ടപ്പാടിന്റെ വില കഷ്ടപ്പെടുന്നവന് മാത്രമേ അറിയാൻ സാധിക്കൂ ഈ വാക്കുകൾ ഒരുപാട് നമ്മൾ കേട്ടിട്ടുണ്ട് എങ്കിലും എത്രത്തോളം അർത്ഥവത്തായ വാക്കുകളാണ് ഇതെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ കാണുന്ന കാഴ്ച വഴിയോര കച്ചവടക്കാരൻ നിന്നും പാക്കറ്റ് ഫുഡ് വാങ്ങിയശേഷം പണം നൽകാതെ കബളിപ്പിക്കുകയാണ് ബസ് യാത്രക്കാരൻ എന്നാൽ ബസ് മുന്നോട്ട് നീങ്ങിയതുകൊണ്ടുതന്നെ തന്റെ പണം തിരിച്ചുകിട്ടുമോ എന്ന വെപ്രാളം കൊണ്ട് അദ്ദേഹം.

   

പുറകെ ഓടുന്നത് നമുക്ക് കാണാം എന്നാൽ ഈ രീതികളെല്ലാം തന്നെ പരിധി വിടുന്നു എന്ന് കണ്ട ബസ് ഡ്രൈവർ ഉടനെ തന്നെ ബസ് നിർത്തുകയും പുറത്തേക്ക് ഇറങ്ങിവന്ന് പണം നൽകി അദ്ദേഹത്തെ അവിടെ നിന്നും പറഞ്ഞു വിടുന്നു. ശരിയാണ് ആ ബസ് യാത്രക്കാരനെക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ കഷ്ടപ്പാട് എന്താണെന്ന് ബസ് ഡ്രൈവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നതായിരിക്കും.

ദിവസേനയുള്ള വരുമാനത്തിനു വേണ്ടി കഷ്ടപ്പെടുന്നവനെ കാണുമ്പോൾ ഉള്ള പുച്ഛം അത്ര നല്ലതല്ല നിങ്ങൾക്ക് നല്ല രീതിയിൽ ജീവിക്കാൻ കഴിയുന്നുണ്ടെങ്കിൽ ഇതുപോലെ ദിവസവും വരുമാനത്തിനു വേണ്ടി കഷ്ടപ്പെടുന്നവരുടെ കഷ്ടപ്പാട് കൂടി മനസ്സിലാക്കേണ്ടത് തന്നെയാണ്. നമ്മളെല്ലാവർക്കും ഇവിടെ ജീവിക്കാനുള്ള അവകാശം ഉണ്ട് അവരും കഷ്ടപ്പെട്ടാണ് ജീവിക്കുന്നത് നമ്മളും കഷ്ടപ്പെട്ടാണ്.

ജീവിക്കുന്നത് ആ ബോധ്യമുണ്ടാവുക ആർക്കും തന്നെ വെറുതെ ഇരുന്നാൽ പണം കിട്ടില്ല അതിന് അധ്വാനിക്കുക തന്നെ വേണം ഏത് അധ്വാനം ആണെങ്കിലും അതിനൊരു മഹത്വം ഉണ്ട് ചെറുതാണെങ്കിലും വലുതാണെങ്കിലും അധ്വാനം അധ്വാനം തന്നെയാണ്. കാരണം നമ്മളെല്ലാവരും ജീവിക്കാൻ വേണ്ടിയാണല്ലോ അധ്വാനിക്കുന്നത് അത് ഇനിയെങ്കിലും ആരും മനസ്സിലാകാതെ പോകരുത്.