മരങ്ങൾ നമുക്ക് ഭക്ഷണവും വായുവും സംരക്ഷണവും നൽകുന്നവയാണല്ലോ നമ്മുടെ പ്രകൃതിയിൽ പ്രത്യേകിച്ച് ആരും പറയാതെ തന്നെ നമ്മുടെ സംരക്ഷണത്തിനു വേണ്ടിയും ആവശ്യങ്ങൾക്ക് വേണ്ടിയും വളർന്നുവരുന്നതാണ് ഓരോ മരങ്ങളും നമ്മുടെ പ്രകൃതിയെ നിലനിർത്തുന്നതും അവർ തന്നെയാണ്. നമ്മൾക്ക് ഓക്സിജൻ നൽകുന്നതും.
ജീവൻ നിലനിർത്തുന്നതും മരങ്ങൾ തന്നെ എന്നാൽ ഈ മരങ്ങളെ വെട്ടി നശിപ്പിക്കുന്ന പലതരത്തിലുള്ള പ്രവർത്തികളും നമ്മൾ മനുഷ്യർ ചെയ്തുകൊണ്ടിരിക്കുന്നു അത് നമ്മുടെ തന്നെ ജീവനെ അപഹരിക്കും എന്ന കാര്യം ആരും മറന്നു പോകരുത്. ഇന്ന് പറയാൻ പോകുന്നത് അത്തരത്തിൽ വീട്ടിലെ ഒരു പപ്പായ മരം മുറിച്ചതിനെ തുടർന്ന് കുട്ടിയുടെ പ്രതിഷേധമാണ്. ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ.
മുന്നിൽ ഉണ്ടായിരുന്ന പപ്പായ മരം അമ്മ മുറിച്ചത് കുട്ടി കാണുന്നത് ഉടനെ തന്നെ കുട്ടി കരഞ്ഞു പറയുകയാണ് എന്തിനാണ് അമ്മ ഇതിനെ മുറിച്ചത് നമുക്ക് ശ്വാസം തരുന്ന മരമല്ലേ അതൊരു പാവമല്ലേ അത് അവിടെ വളർന്നുകൊള്ളില്ലേ എന്തിനാ അതിനെ മുറിച്ചത് എന്നെല്ലാം പറഞ്ഞ് പരിഭവിക്കുന്ന കുഞ്ഞിനെ വീഡിയോയിൽ കാണാൻ സാധിക്കും.
അതുമാത്രമല്ല അവൻ സംസ്കൃതത്തിലും മലയാളത്തിലും ആണ് സംസാരിക്കുന്നത് വീടിന്റെ അകത്തു പോയി പൂജാമുറിയിൽ ദൈവങ്ങളോട് അമ്മ ചെയ്ത പ്രവർത്തിക്കും മാപ്പ് കൊടുക്കണം എന്നും കുഞ്ഞു പറയുന്നു. പ്രകൃതിയോട് ഇത്രയും സ്നേഹം കാണിക്കുന്ന കുഞ്ഞു വളർന്നു വലുതാകുമ്പോൾ തന്റെ പ്രകൃതിയെ സംരക്ഷിക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്യും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. വീഡിയോ വൈറലാകുന്നു.