നമ്മുടെ ജീവൻ രക്ഷിച്ച ഡോക്ടറെ നമ്മൾ പിന്നീട് കാണുമ്പോൾ എത്ര പേരാണ് അടുത്തുപോയി ഡോക്ടറോട് വിശേഷങ്ങൾ ചോദിക്കാനും പരിചയം പുതുക്കാനും പോകാറുള്ളത്.നമ്മളുടെ പല രോഗങ്ങൾക്ക് വേണ്ടി പലതരത്തിലും നമ്മളെ സഹായിച്ച ഡോക്ടർമാർ ഉണ്ടാകുമല്ലോ നിങ്ങൾ അവരെ പിന്നീട് എപ്പോഴെങ്കിലും കാണുകയാണ് എങ്കിൽ സംസാരിക്കാറുണ്ടോ അല്ലെങ്കിൽ അവരുടെ അടുത്തേക്ക് പോകാറുണ്ടോ.
കൂടുതൽ ആളുകളും ഇത് ചെയ്യാൻ മടിക്കാറുണ്ട്. എന്നാൽ യാതൊരു മടിയും കാണിക്കേണ്ടതില്ല ഇവിടെ ഈ ആന ചെയ്യുന്നത് കണ്ടോ.കാട്ടിലെ ഏതോ മൃഗത്തിന് എന്തോ അപകടം സംഭവിച്ചു എന്ന വിവരം അറിഞ്ഞതുകൊണ്ടാണ് ഡോക്ടറും കൂട്ടരും ചേർന്ന് കാട്ടിലേക്ക് പോയത് അവർ അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച ഒരു ഒറ്റക്കൊമ്പൻ കാടിന്റെ നടുക്ക് നിൽക്കുന്നത് ആയിരുന്നു ഒറ്റക്കൊമ്പൻ.
അവിടെയുണ്ടായിരുന്ന ആളുകളെ നോക്കുകയും പെട്ടെന്ന് അവരുടെ നേർക്ക് ഓടി വരികയും ചെയ്തു.ആദ്യം അവർക്ക് ഭയം തോന്നി പിന്നീട് വേഗത കുറയ്ക്കുകയും ഡോക്ടറുടെ അടുത്ത് മെല്ലെ നീങ്ങിവന്നു തുമ്പിക്കൈ നീട്ടി അത് സ്നേഹപ്രകടനങ്ങൾ നടത്താൻ തുടങ്ങുകയും ചെയ്തു ഡോക്ടർക്കും ആദ്യം ഒന്നും മനസ്സിലായില്ല എന്നാൽ അവന്റെ പെരുമാറ്റം കണ്ട്.
ഇത് താൻ 12 വർഷങ്ങൾക്ക് മുൻപ് ചികിത്സിച്ച ആനക്കുട്ടിയാണ് എന്ന് മനസ്സിലാക്കി. അവിടെയുണ്ടായിരുന്നവരോട് എല്ലാം പറഞ്ഞു ഇത് താൻ ചികിത്സിച്ച ഒരു ആനയാണ് എന്ന് എത്ര വർഷങ്ങൾക്ക് ശേഷവും ആനയ്ക്ക് തന്നെ ഓർമ്മയുണ്ടല്ലോ എന്ന് ആലോചിച്ചപ്പോൾ ഡോക്ടറുടെ കണ്ണുകൾ നിറഞ്ഞു. മനുഷ്യന്മാർ പോലും ഇതുപോലെ സ്നേഹം കാണിക്കില്ല എന്നാൽ മൃഗങ്ങളുടെ സ്നേഹം കണ്ടോ.