സ്വന്തം അച്ഛനെ അനാഥാലയത്തിൽ ആക്കുന്നതിന് വേണ്ടി എത്തിയതായിരുന്നു മകനും മരുമകളും.ഓഫീസിൽ ഫാദർ വന്നതിനുശേഷം ഫാത്തിനോട് ആയി അവർ കാര്യങ്ങളെല്ലാം പറഞ്ഞു. ഫാദർ ഞങ്ങളെ സഹായിക്കണം അച്ഛനെ ഇവിടെ അനാഥാലയത്തിൽ ഏറ്റെടുക്കണം എല്ലാ ചിലവുകളും ഞങ്ങൾ ചെയ്തുകൊള്ളാം വീട് വളരെ ചെറുതായതുകൊണ്ടും എന്റെ മകൻ ഉള്ളതുകൊണ്ടും അച്ഛനെ ഞങ്ങൾക്ക് ശരിക്കും ശ്രദ്ധിക്കാൻ പറ്റുന്നില്ല.
മകന്റെ കാര്യങ്ങൾ പോലും ശ്രദ്ധിക്കാൻ പറ്റുന്നില്ല അതുകൊണ്ട് അച്ഛനെ ഇവിടെ ഏറ്റെടുക്കണം. അവരോട് ഫാദർ പറഞ്ഞു ഇവിടെയും ആരോരുമില്ലാത്തവരെ മാത്രമാണ് ഏറ്റെടുക്കുന്നത് പിന്നെ നിങ്ങൾക്ക് ആരെയും നോക്കാൻ സമയമില്ല എന്ന് പറഞ്ഞതുകൊണ്ട് ഞാൻ ഒരു കാര്യം പറയാം ഇവിടെ കുട്ടികളെ നോക്കുന്ന ഒരു അനാഥാലയം ഉണ്ട് നിങ്ങളുടെ കുട്ടിയെ വേണമെങ്കിൽ അങ്ങോട്ടേക്ക് മാറ്റാം അപ്പോൾ അച്ഛന്റെ കാര്യങ്ങൾ നിങ്ങൾക്ക് നോക്കാമല്ലോ.
ഇത് കേട്ടതോടെ മകൻ ഫാദറിനോട് ദേഷ്യപ്പെട്ടു ഉടനെ ഫാദർ പറഞ്ഞു നിങ്ങൾക്ക് ഇപ്പോൾ മകനെ പിരിഞ്ഞിരിക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോൾ ദേഷ്യം വരുന്നുണ്ട് അല്ലേ ഇതുപോലെ തന്നെയാണ് അച്ഛനും തന്റെ മക്കളെ പിരിഞ്ഞിരിക്കുക എന്ന് പറയുമ്പോൾ അച്ഛന്റെ മനസ്സ് എത്രത്തോളം വേദനിക്കും എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. അതുപോലെ നിങ്ങളവർക്ക് വേണ്ടി ഒരുപാട് ഒന്നും തന്നെ ചെയ്യേണ്ട കുറച്ച് സമയം അവരോട്.
സംസാരിക്കുകയോ അല്ലെങ്കിൽ അവരുടെ കാര്യങ്ങൾ ചെയ്യുകയോ ചെയ്താൽ മാത്രം മതി ഒരു ചെറിയ പായ ഉണ്ടെങ്കിൽ അവർ എവിടെയായാലും സുഖമായി കിടന്നുറങ്ങി കൊള്ളും ഇതിലും ചെറിയ സാഹചര്യങ്ങളിൽ ആയിരിക്കും നിങ്ങളെ കഷ്ടപ്പെട്ട് ഇത്രയും വലിയ നിലയിലേക്ക് അവർ കൊണ്ടുവന്നത് അതൊന്നും മനസ്സിലാക്കിയാൽ മാത്രം മതി. മകനെ തന്റെ തെറ്റുകൾ മനസ്സിലായി സോറി ഫാദർ ഞങ്ങളോട് ക്ഷമിക്കണം ഇനി ഒരിക്കലും ഞങ്ങൾ ഇതുപോലെ ഒന്നും മനസ്സിൽ വിചാരിക്കുക പോലുമില്ല.