സമൂഹത്തിനുവേണ്ടി നന്മ ചെയ്യുന്നവർ നമ്മളിൽ ആരൊക്കെയുണ്ട്. നമ്മളെല്ലാവരും തന്നെ സമൂഹത്തിൽ ജീവിക്കുന്നവരാണ് അല്ലേ എന്നാൽ നമ്മളിൽ ആരൊക്കെയാണ് സമൂഹത്തിന് നന്മ ലഭിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ ചെയ്യാറുള്ളത് പലപ്പോഴും അതിനു മടി കാണിക്കുകയാണ് പതിവ്. എന്നാൽ ആരെയും നോക്കാതെ പ്രതിഫലം ആഗ്രഹിക്കാതെ നമ്മൾ ചെയ്യുന്ന ഓരോ നന്മ നിറഞ്ഞ പ്രവർത്തികൾക്കും.
പ്രതിഫലമായി നമുക്ക് ഭാവിയിൽ നല്ല ഒന്ന് തന്നെ ലഭിക്കും എന്ന് യാതൊരു സംശയവും വേണ്ട ആളുകൾ നമ്മളെ അംഗീകരിക്കുകയും എല്ലാവരുടെയും മനസ്സിൽ നമ്മളെ പറ്റി ഒരു നല്ല ചിരി ഉണരുകയോ അല്ലെങ്കിൽ നമുക്ക് വേണ്ടി അവർ ഒരു നിമിഷം പ്രാർത്ഥിക്കുകയോ ചെയ്യും. ഇവിടെ ഇതാ ഒരു ഉമ്മ സമൂഹത്തിനുവേണ്ടി ചെയ്യുന്ന പ്രവർത്തി കണ്ടോ. ഉമ്മയുടെ വീടിന്റെ മുൻപിലുള്ള റോഡ് മുഴുവൻ വൃത്തിയാക്കുകയാണ് ചെയ്യുന്നത്.
അതാരും പറഞ്ഞിട്ട് ചെയ്യുന്നതല്ല. കാരണം ആ വഴിയിലൂടെ പോകുന്ന കുട്ടികൾക്ക് ആയാലും മുതിർന്നവർക്കായാലും അവിടെ കിടക്കുന്ന കരിയിലകൾ കാരണം പോകാൻ യാതൊരു തടസ്സവും ഉണ്ടാകാൻ പാടില്ല ആർക്കും അപകടം ഉണ്ടാകാനും പാടില്ല ഇതെല്ലാം മുൻകൂട്ടി കണ്ടുകൊണ്ട് ഉമ്മ അതെല്ലാം തന്നെ വൃത്തിയാക്കുകയാണ് ചെയ്യുന്നത്.
ഉമ്മയുടെ പ്രവർത്തിക്കു മുൻപിൽ സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ ബിഗ് സല്യൂട്ട് നൽകുകയാണ്. അമ്മമാർക്ക് എല്ലാവരും തന്നെ സ്വന്തം മക്കൾ ആണല്ലോ. അതുകൊണ്ടുതന്നെ സ്വന്തം മക്കളുടെ കാര്യത്തിൽ അമ്മമാർക്ക് എപ്പോഴും ഒരു ശ്രദ്ധ ഉണ്ടാവുക ഈ ഉമ്മയെ പോലെ തന്നെയായിരിക്കണം നമ്മളെല്ലാവരും തന്നെ പ്രതിഫലം ആഗ്രഹിക്കാതെ സമൂഹത്തിന് നന്മ മാത്രം ചെയ്യുക. വീഡിയോ കാണാത്തവർ ഉണ്ടോ എങ്കിൽ കണ്ടു നോക്കൂ.