നീണ്ട 15 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് അവൻ നാട്ടിലേക്ക് വരുകയായിരുന്നു തന്റെ നാട്ടിലേക്ക് ഇതിനിടയിൽ പോയത് രണ്ടോ മൂന്നോ വർഷം മാത്രം കാരണം അതിന്റെ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. തന്നെക്കാൾ കഴിവുള്ളതും പഠിക്കുന്നതുമായ അനിയനെ മാത്രമായിരുന്നു വീട്ടുകാർക്ക് താൽപര്യം എപ്പോഴും അപമാനങ്ങൾ കേട്ട് സഹിക്കവയ്യാതെയാണ് ഗൾഫിലേക്ക് പോയത് അവിടെയെത്തി അനിയനെ പഠിപ്പിച്ചു.
പുതിയ വീട് വച്ചു വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കി. പക്ഷേ അവർ തന്റെ കാര്യം മാത്രം മറന്നുപോയി. ഇതിനിടയിൽ ജാതകദോഷം എന്ന് പറഞ്ഞ് വിവാഹം പോലും നടന്നില്ല. വീട്ടിലേക്ക് എത്തി അനിയനെയും അവന്റെ ഭാര്യയെ കുഞ്ഞിനെ അച്ഛനെ അമ്മയെ എല്ലാവരെയും കണ്ടു സന്തോഷമായി. ഭക്ഷണമെല്ലാം കഴിച്ച് രാത്രി അച്ഛനും അമ്മയും അടുത്ത് വന്ന് ചോദിച്ചു നീ ജോലി നിർത്തിയോ എന്ന് അതേ എന്നു പറഞ്ഞപ്പോൾ.
അവരുടെ മുഖം മാറി. കാരണം എന്താണെന്ന് വീട്ടിന്റെ മുകളിലേക്ക് ഒരു നിലകൂടി പണിയണം അതിനെ പൈസ ചോദിക്കാൻ വേണ്ടിയായിരുന്നു അപ്പോൾ ഞാൻ ചോദിച്ചു ഈ വീട് ആരുടെ പേരിലാണ് അവർ ഒരു സംശയവും ഇല്ലാതെ പറഞ്ഞു അനിയന്റെ പേരിൽ എന്നാൽ അവൻ നോക്കിക്കോട്ടെ എന്ന് ഞാൻ പറഞ്ഞു. പിന്നീട് വീട്ടിൽ ഉണ്ടായ മാറ്റങ്ങൾ വളരെ വലുതായിരുന്നു അത് പ്രതീക്ഷിച്ചതുമാണ്.
ഇന്ന് മറ്റൊരാൾ കൂടി വീട്ടിലേക്ക് വരുന്നുണ്ട് ഞാൻ സ്നേഹിക്കുന്ന എന്റെ പെണ്ണ് ഗൾഫിൽ നിന്ന് തന്നെ പരിചയപ്പെട്ടതാണ് പക്ഷേ അവർക്കാർക്കും തന്നെ അത് താല്പര്യമുണ്ടായിരുന്നില്ല. ഒടുവിലായി വാവു പറഞ്ഞു ഈ വീടിന്റെ മുന്നിൽ കാണുന്ന വലിയ വീടുണ്ടല്ലോ അത് എന്റെ വീടാണ് ആർക്കും ഇതുവരെ അറിഞ്ഞിട്ടില്ല എന്ന് മാത്രം ഇനി ഞാനും അവളും അവിടെയായിരിക്കും നിങ്ങൾക്ക് വരാൻ ആഗ്രഹമുള്ളപ്പോൾ വരാം. അതും പറഞ്ഞ് അവളുടെ കൈപിടിച്ച് ഇറങ്ങി.