ഏതൊരു പ്രവാസി അച്ഛന്റെയും കണ്ണുകൾ നിറഞ്ഞു പോകും ഈ ദൃശ്യങ്ങൾ കണ്ടാൽ. എയർപോർട്ടിൽ ഉള്ളവരെല്ലാം കരഞ്ഞുപോയി.

ഇതുപോലെ ഒരു നിമിഷത്തിലൂടെ കടന്നുപോകാത്ത ഒരു പ്രവാസിയും ഉണ്ടാകില്ല എന്ന് തന്നെ പറയാം തന്റെ കുട്ടികളുടെ ജീവിതം നല്ല രീതിയിൽ ആക്കുന്നതിനും തന്റെ കുടുംബജീവിതം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിനും സമ്പത്ത് വളരെയധികം അത്യാവശ്യമാണല്ലോ അതിന്റെ ഭാഗമായി സമ്പത്ത് ഉണ്ടാക്കുന്നതിന് വേണ്ടി വിദേശരാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്ന മാതാപിതാക്കൾ ഉള്ളവർ വളരെയധികം കൂടുതലാണ് പ്രത്യേകിച്ച് നമ്മളുടെ കേരളത്തിൽ.

   

പ്രവാസ ലോകത്ത് കുറെ വർഷങ്ങളായി ജോലി ചെയ്ത് കഷ്ടപ്പെടുന്ന അച്ഛന്മാർ ഉള്ള മക്കളും നമുക്കിടയിൽ തന്നെ ഉണ്ടായിരിക്കും. ഓരോ പ്രാവശ്യം നാട്ടിലേക്ക് വന്ന് തിരികെ പോകുമ്പോൾ അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകളും മാനസിക സംഘർഷങ്ങളും നമുക്ക് ആലോചിക്കാൻ പോലും സാധിക്കില്ല. കാരണം ചിലപ്പോൾ രണ്ടോ മൂന്നോ വർഷങ്ങൾ പ്രവാസ ലോകത്ത് നിന്ന് അതിനുശേഷം ഒന്നോ രണ്ടോ മാസം ആയിരിക്കും അവർക്ക് നാട്ടിലേക്ക് വരാൻ സാധിക്കുന്നത്.

അത്രയും ദിവസങ്ങൾ തന്റെ കൂടെയുള്ളവരെയും തന്നെ സ്നേഹിക്കുന്നവരുടെയും കൂടെ നിന്ന് അവരുടെ നല്ല നിമിഷങ്ങൾ പങ്കുവെച്ച് ഒടുവിൽ ഒരു ദിവസം തിരികെ പോകുമ്പോൾ അവർക്കുണ്ടാകുന്ന സങ്കടം വളരെ വലുതാണ്. കൂടാതെ തന്റെ അച്ഛനെ പിരിഞ്ഞു പോകേണ്ടിവരുമ്പോൾ ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയും സങ്കടമാണ്.

അത്തരത്തിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് തന്റെ അച്ഛനെ പിരിയാൻ കഴിയാതെ കെട്ടിപ്പിടിച്ച് കരയുന്ന ഒരു പെൺകുട്ടി എയർപോർട്ടിൽ ഉള്ളവരെല്ലാം തന്നെ കരഞ്ഞുപോയി ആദർശങ്ങൾ കണ്ടു. ഈയൊരവസ്ഥയിലൂടെ കടന്നുപോകാത്ത ഒരു പ്രവാസിയും ഉണ്ടാവില്ല എല്ലാവർക്കും തന്നെ ഇത് മനസ്സിലാക്കാനും സാധിക്കുന്നതാണ്. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറൽ ആവുകയാണ്.