സ്വന്തമക്കളെ നഷ്ടപ്പെട്ടാൽ വിഷമിക്കാത്തവരായി ഒരു മാതാപിതാക്കളും ഉണ്ടാകില്ല അതും യാതൊരു കുഴപ്പമില്ലാതെ ഇരുന്ന സന്തോഷവാനായി പഠിച്ചിരുന്ന തന്റെ മകനെ കാണാതിരുന്ന അച്ഛന്റെ വിഷമം അത് ചിന്തിക്കാൻ പോലും സാധിക്കില്ല കാരണം അത്രയും വലുതായിരിക്കും. മൂന്നുവർഷമാണ് അച്ഛൻ തന്നെ മകനെ തിരഞ്ഞ നടന്നത് പക്ഷേ യാതൊരു വിവരവും ഉണ്ടായിരുന്നില്ല പത്താം ക്ലാസ് പരീക്ഷയുടെ റിസൾട്ട് അറിഞ്ഞതിനുശേഷം ആണ് പിന്നെ മകനെ കാണാതായത്.
ഒരു ദിവസം മകനെ കണ്ടുകിട്ടി എന്ന് പറഞ്ഞ ആളുകൾ വിവരം അറിയിക്കുകയും തന്നെ മകനെ കണ്ടപ്പോൾ ഉള്ള അച്ഛന്റെ സന്തോഷവുമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഈ ചെറുപ്പക്കാരനെ കണ്ടെത്തിയ യുവാവ് പറയുന്നത് ഇങ്ങനെയായിരുന്നു എന്റെ ഭാര്യ വീടിന്റെ അവിടെയായിരുന്നു ഈ ചെറുപ്പക്കാരനെ ഞാൻ കണ്ടത് കാഴ്ചയിൽ അവൻ ആരോടും സംസാരിക്കില്ല പേര് ചോദിച്ചാൽ പേര് പറയും ഭക്ഷണം കൊടുത്താൽ അത് കഴിക്കും കുറച്ചുദിവസം കാണാതായപ്പോൾ എല്ലാവരും ഒന്ന് ഭയന്നു .
പിന്നീട് അവനെ കണ്ടെത്തി വിവരങ്ങൾ ചോദിച്ചപ്പോൾ ഒരു പഴയ ഫോൺ നമ്പർ മാത്രമായിരുന്നു അവരെ അറിയാമായിരുന്നത് അതിലേക്ക് വിളിച്ചപ്പോൾ അത് അവന്റെ അച്ഛനായിരുന്നു എടുത്തത് വീടിനെ തന്നെ വിവരങ്ങൾ എല്ലാം തന്നെ പറഞ്ഞു തന്റെ മകനെ നേരിൽ കണ്ടതോടെ അച്ഛൻ കണ്ണുനിറഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു. പക്ഷേ അച്ഛനെ കണ്ടതിന്റെ യാതൊരു സന്തോഷവും അവന്റെ മുഖത്തുണ്ടായിരുന്നില്ല .
കാരണം അവന്റെ ഇരിപ്പ് കണ്ടാൽ അറിയാം കാര്യമായ എന്തോ മാനസിക പ്രശ്നങ്ങൾ അവനെ ബാധിച്ചിട്ടുണ്ട് എന്ന്. അതെല്ലാം തന്നെ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്നതേയുള്ളൂ മൂന്നുവർഷത്തിനുശേഷം തന്റെ മകനെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു അച്ഛൻ. അച്ഛന്റെ സന്തോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ മനസ്സ് നിറഞ്ഞ ആഘോഷിക്കുന്നത്.