12 വർഷത്തിനുശേഷം ജനിച്ച കുഞ്ഞ് മരിച്ചെന്ന വിധി മാറ്റി എഴുതിയ ഒരു അമ്മ.

ലോകത്തിൽ മനുഷ്യർക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരിധിയിൽ എത്തുമ്പോൾ അതിനപ്പുറം എന്തെങ്കിലും സംഭവിക്കണമെന്നുണ്ടെങ്കിൽ അതിനെ ദൈവത്തിനു വിടുകയാണ് പലപ്പോഴും പലരും ചെയ്യാറുള്ളത് അപകടാവസ്ഥയിൽ നിന്നും ജീവിതത്തിലേക്ക് മടങ്ങി വരില്ല എന്ന് ഡോക്ടർമാർ പോലും വിലയെഴുതിയ പല മെഡിക്കൽ കേസുകളിലും ഡോക്ടർമാരെ പോലും അമ്പരപ്പിച്ചുകൊണ്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ എത്രയോ സംഭവങ്ങൾ നമ്മൾക്ക് ഉദാഹരണമായിട്ടുണ്ട്. അത്തരത്തിൽ മരണം സംഭവിക്കുകയും അവസാനമായി അമ്മയ്ക്ക് ഒരു നാഗ കുഞ്ഞിനെ കാണാൻ നൽകിയ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തിയ യഥാർത്ഥ സംഭവകഥയാണ് പറയുന്നത്.

   

12 വർഷങ്ങൾക്കു ശേഷം ആയിരുന്നു അമ്മയ്ക്ക് സ്വന്തമായി ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നത് വേദനയുള്ള നിരവധി ചികിത്സകൾ നടത്തിയതിനുശേഷം ആണ് ഒരു പിഞ്ചോമന വയറ്റിൽ വളരുന്നത് അമ്മയ്ക്ക് അറിയാൻ കഴിഞ്ഞത്. പിന്നീട് ആ കുഞ്ഞിന്റെ മുഖം കാണുന്നതിനുള്ള കാത്തിരിപ്പായിരുന്നു 10 മാസം. പ്രസവ സമയത്തെ ഒരുപാട് വേദനകൾക്കും തളർച്ചകൾക്കും എല്ലാം ശേഷം ഒടുവിൽ കുഞ്ഞ് ജനിച്ചപ്പോഴോ കുറച്ചു നിമിഷങ്ങൾക്കു ശേഷം കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിന്ന് പോവുകയും ചെയ്തു.

അത് ഡോക്ടർമാരെ പോലും കണ്ണീരിൽ ആഴ്ത്തി കഴിയുന്ന രീതിയിൽ എല്ലാം അവർ പരിശ്രമിച്ചുവെങ്കിലും കുഞ്ഞ് മരിച്ചതായി മെഡിക്കൽ സംഘം വിധി എഴുതി ഇനി ഒന്നും തന്നെ ചെയ്യാനില്ല. കുഞ്ഞ് മരിച്ച വിവരം ആദ്യം തന്നെ അമ്മയോട് പറയേണ്ട എന്നാണ് ഡോക്ടർമാർ കരുതിയത്. പക്ഷേ 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന കുഞ്ഞിനെ ഒരു നോക്ക് കാണാൻ പോലും ഉള്ള അവകാശം അമ്മയ്ക്ക് നിഷേധിക്കുന്നത് ശരിയല്ല എന്ന് ഡോക്ടർമാർക്ക് തോന്നി അതോടെ ഡോക്ടർമാർ അമ്മയോട് പറഞ്ഞു. പൊട്ടിക്കരയും എന്ന് കരുതിയെങ്കിലും മരവിച്ച ഒരു ഇരിപ്പായിരുന്നു .

അമ്മയുടെ നെഞ്ചിലേക്ക് ആ കുഞ്ഞിനെ വച്ചു കൊടുക്കുമ്പോഴും ഡോക്ടർമാരുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഒടുവിൽ ഒരു കരച്ചിലായിരുന്നു പിന്നീട് കേട്ടത് അവർക്ക് പോലും അവിടെ നിൽക്കാൻ സാധിച്ചില്ല പക്ഷേ അൽഭുതം എന്ന് പറയട്ടെ അമ്മയുടെ കരച്ചിൽ കണ്ടിട്ടാണോ അതോ ആ ദൈവത്തിന് തന്നെ തോന്നിയിട്ടാണോ കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ വന്നു. ഇതിന്റെ നടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം ഡോക്ടർമാർ പങ്കുവയ്ക്കുകയും ചെയ്തു. ഇപ്പോഴും അവർക്ക് വിശ്വസിക്കാൻ സാധിച്ചിട്ടില്ല എന്താണ് ശരിക്കും അവിടെ സംഭവിച്ചത് എന്ന്.

Leave a Reply

Your email address will not be published. Required fields are marked *