നമുക്കെല്ലാവർക്കും തന്നെ ഒരുപാട് സൗകര്യങ്ങളാണ് സ്വന്തമായി ഉള്ളത് മൂന്ന് നേരം കഴിക്കാൻ ഭക്ഷണവും വസ്ത്രവും കിടക്കാൻ ഒരിടവും ഉണ്ടെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ സൗകര്യം സമ്പത്തും അത് തന്നെയാണ്. ഈ മൂന്ന് കാര്യങ്ങളും സ്വന്തമായി ലഭിക്കുക എന്നതാണ് ഓരോ വ്യക്തിയുടെയും ആവശ്യം. അതിനുവേണ്ടിയാണ് നമ്മൾ എല്ലാവരും തന്നെ പ്രയത്നിക്കുന്നതും. എന്നാൽ ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടിയും ഉറപ്പില്ലാത്ത പാർപ്പിടത്തിൽ കഴിയേണ്ടി വരുന്നവരുടെ അവസ്ഥ നമ്മൾ എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ.
എന്നാൽ ഈ കുട്ടികളുടെ വീഡിയോ കണ്ടാൽ നമ്മൾ എല്ലാവരും ഒരു നിമിഷം ഉറപ്പായും ചിന്തിച്ചു നോക്കും നമ്മൾ എത്രയോ ഭാഗ്യവാന്മാരാണ് എന്ന്. ഒരു ബസ് യാത്രയ്ക്കിടയിൽ എടുത്ത വീഡിയോ ആണ് ഇത്. റോഡിന്റെ സൈഡിൽ ഉള്ള ഒരു ഷീറ്റ് മറച്ചുവച്ച് ഷെഡ്ഡിലാണ് ആ കുട്ടികളുടെ താമസം കാണുമ്പോൾ തന്നെ അറിയാം അവൾ എത്ര ദാരിദ്ര്യത്തിൽ ആണെന്ന്. ആ വഴിയിലൂടെ പോകുന്ന ഓരോ ബസ്സിൽ നിന്നും നല്ല മനസ്സുകൾ അവർക്ക് നൽകുന്ന ഭക്ഷണങ്ങൾ ആണ് അവരുടെ വിശപ്പ് അകറ്റുന്നത്.
അതുപോലെ ആ ബസ്സ് വന്നപ്പോൾ കുട്ടികൾ പ്രതീക്ഷയോടെയാണ് കാത്തുനിന്നത്. കുട്ടികളെ കണ്ടതോടെ ബസ്സിൽ നിന്നുള്ള യാത്രക്കാരിൽ ചിറ കുട്ടികൾക്ക് ഭക്ഷണങ്ങൾ ഉള്ള പാക്കറ്റുകൾ എറിഞ്ഞു നൽകുന്നത് നമുക്ക് വീഡിയോയിൽ കാണാം. അതെടുക്കാനായി ഒരു കുട്ടി ഓടി വരുന്നതും ഭക്ഷണപ്പൊതികൾ വീടിന്റെ അകത്ത് നിൽക്കുന്ന മറ്റൊരു കുട്ടിക്ക് നൽകുന്നത് വീഡിയോയിൽ കാണാം.
തന്നെപ്പോലെ തന്നെ തന്റെ സഹോദരങ്ങളും പട്ടിണിയാണ് എന്നുള്ള ബോധം അവന് നല്ലതുപോലെ ഉണ്ട്. ഉള്ളതുകൊണ്ട് എങ്ങനെ ജീവിക്കാം എന്ന് കൃത്യമായി പഠിച്ചവരാണ് അവർ. നമുക്ക് ഒരിക്കലും അതുപോലെ ചിന്തിക്കാൻ പോലും സാധിക്കില്ല. ഇതുപോലെയുള്ള ജീവിതങ്ങൾ കണ്ട് ഇനിയും നമ്മൾ പഠിക്കേണ്ടതുണ്ട് അമിതമായിട്ടുള്ള ആഗ്രഹങ്ങളും അമിതമായിട്ടുള്ള സൗകര്യങ്ങളും ചിലപ്പോൾ നമ്മളെ മനുഷ്യർ പോലുമല്ലാതാക്കും. അങ്ങനെയുള്ളവർ ഈ വീഡിയോ കാണുക.