മാസങ്ങളായി പത്തനംതിട്ടയിലെ മല്ലപ്പള്ളി ബസ്റ്റാന്റിന്റെ പരിസരങ്ങളിൽ എല്ലാം അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു ഒരു നായകുട്ടി എല്ലാവരും തന്നെ അവനെ കാണുമ്പോൾ ആട്ടിയോടിക്കുകയാണ് ചെയ്യുന്നത് അവനാണെങ്കിൽ എവിടെനിന്നോ കിട്ടുന്ന ഭക്ഷണങ്ങളും കഴിച്ച് എല്ലാ ആളുകൾക്കിടയിലൂടെയും സഞ്ചരിച്ച് അവിടെയെല്ലാം നടക്കും. അതുകൊണ്ടുതന്നെ സാധാരണ ഒരു തെരുവ് നായയെ പോലെയാണ് ആ നായ അവിടെ കഴിഞ്ഞിരുന്നത് പക്ഷേ അതിനിടയിൽ ആയിരുന്നു ഒരു ദിവസം ആ സംഭവം നടന്നത് വൈകുന്നേരം ആയിരുന്നു നടന്നത്. അവിടെ സ്റ്റാൻഡിൽ ബസ് ഇറങ്ങി നടന്നുകൊണ്ടിരിക്കുന്ന ഒരു പെൺകുട്ടിയുടെ അടുത്തേക്ക് ഈ നായ വേഗത്തിൽ ഓടുകയായിരുന്നു.
കുരച്ചുകൊണ്ട് പെൺകുട്ടിയുടെ മുന്നിലേക്ക് നായക്കുട്ടി ചാടി വരികയായിരുന്നു അത് കണ്ടവർ എല്ലാം തന്നെ ചുറ്റും കൂടുകയും നായയെ ഓടിക്കാൻ ശ്രമിക്കുകയും ചെയ്തു കൂടാതെ പെൺകുട്ടിയെ ഇടം വലം പിരിയാൻ സമ്മതിക്കാതെ നായ കുരച്ചുകൊണ്ട് ശബ്ദം ഉണ്ടാക്കി. നായ പെൺകുട്ടിയെ കടിക്കുമോ എന്നതായിരുന്നു എല്ലാവരുടെയും പേടിയും അതുകൊണ്ടുതന്നെ നായകുട്ടിയെ ആക്രമിക്കാൻ പലരും ശ്രമിച്ചു എന്നാൽ ആക്രമിക്കാൻ ശ്രമിച്ചവരോട് എല്ലാം തന്നെ നായകുട്ടിയെ ഒന്നും ചെയ്യരുത് എന്നാണ് പെൺകുട്ടി പറഞ്ഞത്.
അവൻ എന്നെ ആക്രമിക്കുകയല്ല എന്നെ സ്നേഹിക്കുകയാണ് എന്നാണ് പെൺകുട്ടി പറഞ്ഞത് അപ്പോൾ എല്ലാവരും തന്നെ ഒന്ന് ഞെട്ടി അവർക്കാർക്കും അത് മനസ്സിലാക്കാൻ സാധിച്ചില്ല പിന്നീടായിരുന്നു അത് അറിഞ്ഞത്. ആ പെൺകുട്ടിയുടെ വീട്ടിൽ വളർത്തിയിരുന്ന ഒരു നായയായിരുന്നു അത് മക്കളെല്ലാവരും തന്നെ ജോലിയും വിദ്യാഭ്യാസവുമായി തിരക്കിട്ട് പോയതോടെ നായക്കുട്ടിയെ ആർക്കും തന്നെ നോക്കാൻ സാധിക്കാതെ വന്നു അച്ഛനും അമ്മയ്ക്കും നായക്കുട്ടിയെ നോക്കാൻ സാധിക്കാതെ വന്നപ്പോൾ നായെ മറ്റൊരാൾക്ക് കൈമാറുകയായിരുന്നു.
പക്ഷേ പുതിയ ഉടമസ്ഥനുമായി നായക്കുട്ടി ചേരാതെ വരുകയും തെരുവിലേക്ക് ഇറങ്ങുകയും ചെയ്തു അതിനിടയിലാണ് തന്നെ യജമാനനെ നായ വീണ്ടും കാണുന്നതും സ്നേഹപ്രകടനങ്ങൾ നടത്തുന്നത് ഇത്രനാൾ ആയിട്ടും ഒരു നിഴൽ മാത്രം കാണുമ്പോഴേക്കും തന്നെ സ്നേഹിച്ചവരുടെ അടുത്തേക്ക് നായ ഓടി വരികയായിരുന്നു ആ പെൺകുട്ടി ഉടനെ തന്നെ അച്ഛനെ വിവരം അറിയിക്കുകയും അവർ ഒരു വണ്ടി കൊണ്ടുവന്ന നായയെ കൊണ്ടുപോവുകയുമായിരുന്നു. അവിടെ കൂടി നിന്നവരുടെ എല്ലാം കണ്ണ് നിറഞ്ഞുപോയി പട്ടിയാണ് എന്ന് അവർ വെറുതെ കരുതി പക്ഷേ അതിന് എത്രത്തോളം സ്നേഹമുണ്ടായിരുന്നു എന്നവർ തിരിച്ചറിയാതെ പോയി.