ഇത്തവണയും ജയിലിൽ പോയി അമ്മയെ കണ്ടാ നിമിഷം ഒരുപാട് കാര്യങ്ങൾ ചോദിക്കാനുണ്ടായിരുന്നു എന്തിനാണ് അച്ഛനെ കൊന്നതെന്നും എന്തിനാണ് ശിക്ഷക്ക് യാതൊരു ഇളവും വരുത്താതെ അമ്മ ഇവിടെ തന്നെ കിടക്കുന്നത് എന്നും എത്ര തവണ പരോൾ അനുവദിച്ചിട്ടും എന്റെ കൂടെ ഒന്ന് നിൽക്കാതെ മുഴുവൻ വിഷമങ്ങളും നിൽക്കുന്നത് എന്ന്. പക്ഷേ എന്റെ ഒരു ചോദ്യത്തിന് പോലും പതിവുപോലെ അമ്മ മറുപടി പറഞ്ഞില്ല കരഞ്ഞുകൊണ്ട് ഉള്ളിലേക്ക് പോയി പക്ഷേ തിരികെ വീട്ടിലേക്ക് വന്നപ്പോൾ വലിയമ്മയോട് ചോദിക്കാൻ എനിക്ക് ചോദ്യങ്ങൾ ഉണ്ടായിരുന്നു
എന്തിനാണ് അമ്മ അച്ഛനെ കൊന്നത് ഇനിയെങ്കിലും പറഞ്ഞുകൂടെ 15 വർഷമായി എന്റെ അമ്മ ജയിലിൽ കിടക്കുന്നു ഞാനും വളർന്നു വലുതായില്ലേ ഇനിയെങ്കിലും എന്നോട് പറഞ്ഞുകൂടെ. വലിയമ്മ എന്താണ് അമ്മയെ കാണാൻ പോകാത്തത് എന്റെ കൂടെപ്പിറപ്പിനെ ആ ഒരു അവസ്ഥയിൽ കാണാൻ എനിക്ക് സാധിക്കില്ല പിന്നെ എന്താണ് കാരണം നിന്റെ അച്ഛനെ കൊല്ലാൻ എന്നത് അമ്മയോട് തന്നെ ചോദിക്കുന്നതാണ്. കാരണം അത് പറയേണ്ടത് അമ്മ തന്നെയാണ്. പക്ഷേ വല്യമ്മ ഉറപ്പായും അമ്മയെ കാണാൻ പോകണം
അവന്റെ നിർബന്ധം കാരണം ഒരു ദിവസം ഞാൻ കാണാനായി പോയി അവൾ എന്നെ കണ്ടതും ഞങ്ങൾ രണ്ടുപേരും കരഞ്ഞു പോയി. ഇനിയെങ്കിലും അഭിയോട് സത്യങ്ങളെല്ലാം തുറന്നുപറയണം അവനിപ്പോൾ ചെറിയ കുട്ടിയല്ല എല്ലാം മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു പക്ഷേ അത് നീ തന്നെ പറയണം എടുക്കാത്തത് കൊണ്ട് ഞാൻ എഴുതി കൊടുക്കാൻ പോവുകയാണ് നിനക്ക് ഉറപ്പായും കിട്ടും. ഇനിയെങ്കിലും അവന് വിഷമിപ്പിക്കാതെ ഇരിക്കുക കുറച്ചു ദിവസമെങ്കിലും അവന്റെ കൂടെ നിൽക്കണം.
അമ്മ തിരികെ വരുന്ന ദിവസം അവൻ വീട് ഒരു ഉത്സവലഹരിയിൽ ആക്കി അമ്മയ്ക്ക് വേണ്ട പുതിയ വസ്ത്രങ്ങളെല്ലാം ഒരുക്കി അവൻ കാത്തിരുന്നു അമ്മയെ കണ്ടതും ചെറിയ കുട്ടിയെ പോലെ അവൻ ഓടിവന്ന് കെട്ടിപ്പിടിച്ചു ആ മോന്റെ അമ്മയെ അവൻ വളരെയധികം സന്തോഷിപ്പിച്ചു പതിവു പോലുള്ള ചോദ്യങ്ങൾ ഒന്നും അമ്മയോട് അവൻ ചോദിച്ചില്ല. നിന്റെ അച്ഛനെയും എന്തിനാണ് ഞാൻ കൊന്നത് എന്ന് നിനക്കറിയേണ്ട അച്ഛന്റെ സ്വത്തുക്കൾ എന്തുകൊണ്ടാണ് അനുഭവിക്കാൻ അമ്മ സമ്മതിക്കാത്തത് എന്നും നിനക്ക് അറിയണ്ടേ.
വേണ്ട അമ്മേ ഞാൻ പറയുമ്പോൾ എല്ലാം അമ്മ കരയാറാണ് പതിവ് ഇനി വേണ്ട. ഇല്ല അത് നീ അറിയണം ഞാൻ നിന്റെ ശരിക്കുമുള്ള അമ്മയല്ല എന്ന്. നിന്റെ അമ്മയെ നിന്റെ അച്ഛൻ കൊന്നുകളഞ്ഞതാണ് അതിനുശേഷം ആണ് എന്നെ വിവാഹം ചെയ്തത്. നിന്റെ അമ്മയെ മറ്റുള്ളവർക്ക് മുൻപിൽ കാഴ്ച ഉണ്ടാക്കിയതാണ് ആ കാണുന്ന സ്വത്തുക്കൾ എല്ലാം തന്നെ. അവിടെനിന്നും എന്തോഒരു അവസരം കിട്ടിയപ്പോൾ രക്ഷപ്പെട്ടതായിരുന്നു നിന്റെ അമ്മ പക്ഷേ അയാൾ വെറുതെ വിട്ടില്ല അമ്മയെ കൊന്നുകളഞ്ഞു
പിന്നീടാണ് എന്നെ വിവാഹം ചെയ്തത് നിന്നെ ഞാൻ എന്റെ സ്വന്തം മകനെ പോലെയാണ് നോക്കിയത് പക്ഷേ ഒരു ദിവസം ഒരു ബംഗാളിയുടെ കൂടെ കിടക്കാൻ എന്നോട് പറഞ്ഞപ്പോൾ എനിക്ക് അയാളുടെ മനസ്സിലായി. അന്ന് ഞാൻ വെട്ടിനുറുക്കിയതാണ് നിന്റെ അച്ഛൻ എന്ന് പറയുന്ന മനുഷ്യനെ ഇനിയെങ്കിലും പറ നിനക്ക് ഇതെല്ലാം വേണോ. വേണ്ട അമ്മേ എനിക്ക് അമ്മ മാത്രം മതി നിറഞ്ഞു അന്ന് മടങ്ങി പോകുമ്പോൾ അവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു ഇനി എന്റെ അമ്മയുടെ കൂടെ തന്നെ ജീവിതം മുഴുവൻ എനിക്ക് നിൽക്കണം അതിനു വേണ്ട കാര്യങ്ങൾ എല്ലാം ഞാൻ ചെയ്യാൻ പോവുകയാണ് ഇത് തന്നെയാണ് എന്റെ അമ്മ.