തെറ്റ് ചെയ്താൽ അതിന്റെ ശിക്ഷ ഒരു ദിവസം കിട്ടുക തന്നെ ചെയ്യും. ആരോടും ഇങ്ങനെ ചെയ്യാതിരിക്കുക.

പതിവുപോലെയുള്ള പാലിയേറ്റീവ് കെയർ പരിപാടിയുടെ ഭാഗമായി ആ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ ആ സ്ത്രീയുടെ അവസ്ഥ കണ്ട് എനിക്ക് ശരിക്കും വിഷമമായി പോയി അന്നനാളത്തെ ക്യാൻസറിനെ ബാധിച്ച് അവർക്ക് വളരെയധികം ബുദ്ധിമുട്ട് ആയിരിക്കുന്നു. ശരിയായ രീതിയിൽ ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥ എല്ലാ ഭക്ഷണവും അരച്ച് ട്യൂബിലൂടെ ഇറക്കേണ്ട അവസ്ഥ. ഇനി എത്രനാൾ ആ കിടക്കയിൽ കിടക്കേണ്ടി വരും എന്നൊന്നും അറിയില്ല.

   

പക്ഷേ എനിക്ക് ഓർമ്മ വന്നത് കുറെ നാളുകൾക്ക് മുൻപ് ഇവിടേക്ക് വരേണ്ടിവന്ന അവസ്ഥയെക്കുറിച്ച് ആയിരുന്നു അന്ന് ഞാൻ ഇവിടെ വരുമ്പോൾഇപ്പോൾ ക്യാൻസർ ബാധിച്ച് കിടക്കുന്ന മരുമകളുടെ അമ്മയും മരുമകളും മകളുടെ ഭർത്താവും ഭർത്താവിന്റെ അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. ഭർത്താവിന്റെ അമ്മയ്ക്ക് സുഖമില്ലാതെ കിടപ്പിലാണ് അവർക്ക് എഴുന്നേറ്റ് നടക്കാൻ സാധിക്കില്ല. അവിടുത്തെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് മകന്റെ അമ്മായി ആയിരുന്നു.

പിന്നീട് അവർ മകളുടെ കൂടെ പോയി താമസിച്ചതോടെ മകളുടെ അമ്മ ഭരണം ഏറ്റെടുത്തു ആദ്യസമയങ്ങളിൽ അമ്മായിയമ്മ പോരേ വളരെ നന്നായി തന്നെ എടുത്തിരുന്ന മകളുടെ ഭർത്താവിന്റെ അമ്മയോട് അവർ വളരെ മോശമായ രീതിയിലാണ് പെരുമാറുന്നത് കിടപ്പിൽ തന്നെ വല മൂത്രവിസർജനം നടത്തിയിരുന്നതുകൊണ്ട് അവരെ വീടിന് പുറത്തുള്ള ഒരു ഷെഡ്ഡിലേക്ക് മാറ്റുകയും ചെയ്തു മകൻ ജോലി കഴിഞ്ഞു വരുമ്പോൾ മാത്രമാണ് അമ്മയെ കുളിപ്പിക്കുന്നത്.

വസ്ത്രങ്ങൾ മാറ്റുന്നതും അതുവരെ അവർ നേരാവണ്ണം ഭക്ഷണം പോലും ആ അമ്മയ്ക്ക് കൊടുക്കാൻ തയ്യാറായിരുന്നില്ല. വീടിന്റെ അയൽപക്കത്തുള്ളവർ വിവരമറിയിച്ചതിനെ തുടർന്നാണ് ഞങ്ങൾ അങ്ങോട്ടേക്ക് പോയത് അപ്പോൾ എല്ലിച്ച ഒരു ശരീരം മാത്രമായിരുന്നു അത് തണുത്ത് വിറച്ച് കിടക്കുകയായിരുന്നു മാത്രമല്ല അവിടെ കിടന്നു തന്നെ അവർ മലവിസർജനം നടത്തിയിരിക്കുന്നു ആരും അത് ശ്രദ്ധിക്കുന്ന പോലുമില്ല അന്ന് ഞങ്ങൾ ഒരു ന്യായത്തിന്റെ പേരിൽ അവരോട് സംസാരിച്ചു എങ്കിലും ഞങ്ങളെ അവർ കൊന്നില്ല എന്നേയുള്ളൂ.

അവർക്ക് പറയാൻ ആ അമ്മയുടെ നിരവധി കുറ്റങ്ങളും ഉണ്ടായിരുന്നു ഇന്ന് കാലങ്ങൾക്ക് ശേഷം അതേ വീട്ടിലേക്ക് മകളുടെ അമ്മയെ നോക്കാനായി വരുമ്പോൾ അവർ ആ അമ്മയോട് ചെയ്ത തെറ്റിനല്ലേ ഇപ്പോൾ ശിക്ഷ അനുഭവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. ഒരു നേരത്തെ ഭക്ഷണം പോലും അമ്മയ്ക്ക് നൽകാൻ സാധിക്കാത്ത ആ സ്ത്രീ ഇപ്പോൾ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ സാധിക്കാതെ കിടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *