കളിക്കുന്നതിനിടയിൽ ജലാശയത്തിലെ അഴിമുഖത്ത് വീണ കാണാതായ നാലു വയസ്സുകാരന്റെ മൃതദേഹം തിരികെ എത്തിച്ചത് ഒരു മുതല ഇൻഡോനേഷ്യയിലെ ജാവ അഴിമുഖത്തിന് സമീപത്തു വച്ചാണ് നാലുവയസ്സുകാരൻ കളിക്കുന്നതിനിടയിൽ ജലാശയത്തിലേക്ക് വീണത് തുടർന്ന് ജലാശയത്തിന്റെ പരിസരങ്ങളിൽ നടത്തിയ തിരച്ചിലുകളിൽ ഒന്നും സുരക്ഷാ ഉദ്യോഗസ്ഥർക്ക് കുട്ടിയുടെ മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല.
അവരെല്ലാവരും തന്നെ നിരാശയോടെ തിരികെ മടങ്ങാൻ തുടങ്ങുകയായിരുന്നു അതിനിടയിലാണ് ഒരു മുതല കുട്ടിയുടെ മൃതദേഹം മുതുകിൽ ചുമന്നുകൊണ്ട് ജലാശയത്തിലൂടെ വരുന്നത് സുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് മുതല സുരക്ഷാ ഉദ്യോഗസ്ഥരുടെ ബോട്ടിന്റെ അരികിലേക്ക് എത്തിയപ്പോൾ കുട്ടിയുടെ മൃതദേഹം വെള്ളത്തിലേക്ക് ഇടുകയും മടങ്ങി പോവുകയുമായിരുന്നു ഉടൻതന്നെ ഉദ്യോഗസ്ഥർ മൃതദേഹം വെള്ളത്തിൽ നിന്ന് കരയ്ക്ക് എടുത്തു.
നാലു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയാണ് മരണത്തിന് ഇടയായത്. രണ്ടുദിവസമായി ഉദ്യോഗസ്ഥർ എല്ലാവരും തിരച്ചിൽ നടത്തിവരികയായിരുന്നു എന്നാൽ കുട്ടിയെ കണ്ടെത്താൻ വന്നതോടെ ഏവരും നിരാശയായി അപ്പോഴാണ് അമ്പരപ്പിച്ചുകൊണ്ട് മുതല മൃതദേഹവുമായി ജലാശയത്തിലൂടെ വന്നത് കുട്ടിയുടെ മൃതദേഹത്തിൽ എവിടെയും പാടുകൾ ഇല്ലെന്നും അവയവങ്ങൾ നഷ്ടപ്പെട്ടിട്ടില്ലെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു.
ഒരു മയിൽ ദൂരെ നിന്നാണ് മുതല കുട്ടിയുമായി വന്നത് ഈ പ്രദേശത്ത് ധാരാളം മുതലകൾ ഉണ്ടായിരുന്നതിനാൽ രണ്ടുദിവസമായി മൃതദേഹം കണ്ടെത്തുന്ന സാധിക്കാത്തതുകൊണ്ട് കുഞ്ഞിനെ മുതല പിടിച്ചതായി എന്ന് എല്ലാവരും തന്നെ തീരുമാനത്തിലെത്തിയിരുന്നു അപ്പോഴാണ് ഏറ്റവും അമ്പരപ്പിക്കുന്ന ഈ സംഭവം നടന്നത് കുഞ്ഞിന്റെ മൃതദേഹം പുറത്തുവച്ചുകൊണ്ട് മുതല സുരക്ഷാ ഉദ്യോഗസ്ഥരുടെ ബോട്ടിൽ വരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആണ്.