ആനയ്ക്ക് പാപ്പാനോടുള്ള സ്നേഹം കണ്ടോ. ഇവരുടെ സ്നേഹം കണ്ട് കണ്ണ് നിറയാത്തവർ ആരാണ് ഉണ്ടാവുക.

മനുഷ്യനെക്കാൾ സ്നേഹവും കരുതലും മൃഗങ്ങൾക്ക് ഉണ്ട് എന്ന് പറയുന്നത് വെറുതെയല്ല അതിനുദാഹരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഈ ചിത്രങ്ങൾ. മലയാലപുറം രാജൻ എന്ന ആനയും അവന്റെ പാപ്പാനായ മണികണ്ഠനും തമ്മിലുള്ള സ്നേഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്.

   

ആനയും മനുഷ്യനും തമ്മിലുള്ള സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും നിരവധി ചിത്രങ്ങളും വീഡിയോകളും എപ്പോഴും സോഷ്യൽ മീഡിയയിൽ ധാരാളം വൈറലായി മാറാറുണ്ട്. ആനയോടൊപ്പം കളിക്കുന്നതും അവന്റെ ചെറിയ കുട്ടി കുറുമ്പുകളും എല്ലാം തന്നെ ആന പ്രേമകളെല്ലാം വളരെയധികം ആസ്വദിക്കാറുണ്ട്. അതുപോലെ തന്നെയാണ് ആന തന്നെ സ്നേഹിക്കുന്നവരെ സംരക്ഷിക്കുന്നത്.

അത്തരത്തിൽ ആനയും പാപ്പാനും ഒന്നിച്ചു ഉറങ്ങുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ.കുറേനേരം ആന തന്റെ പ്രിയപ്പെട്ടവന്റെ ഉറക്കത്തിന് കാവലായി നിന്നു കുറച്ചുനേരം കഴിഞ്ഞ് അവനും അയാൾക്കൊപ്പം കിടന്നുറങ്ങി. ഉറങ്ങുന്നത് തന്നെ പാപ്പാനെയും ഒരു അനക്കം കൊണ്ട് പോലും ഉണർത്തായായിരുന്നു അവൻ സാവധാനത്തിൽ പാപ്പാന്റെ അടുത്തായി ചേർന്നു കിടന്നത്.

പാപ്പാൻ ഉറങ്ങുന്നതിന്റെ അടുത്തായി ചേർന്ന് കിടക്കുകയായിരുന്നു ആന രണ്ടുപേരും സുഖമായി ഉറങ്ങുന്നതും പാപ്പാന്റെ ഒരു കൈ അവന്റെ തൊട്ടുകിടക്കുന്നതും ചിത്രത്തിൽ കാണാം. മണികണ്ഠനെ ശല്യപ്പെടുത്താതെ ഉറക്കത്തിന് യാതൊരു തരത്തിലുള്ള കുഴപ്പവും വരുത്താതെയാണ് രാജൻ കിടക്കുന്നത്. ഫേസ്ബുക്കിലെ ആനപ്രേമി ഗ്രൂപ്പുകളിൽ എല്ലാം തന്നെ സജീവമാണ് ഈ ആനയും പാപ്പാനും തമ്മിലുള്ള സ്നേഹം. ചിത്രങ്ങളെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *