എന്നെ ഡിവോഴ്സ് ചെയ്തേക്ക് സുമേഷേട്ടാ. സുമേഷിന്റെ നെഞ്ചിൽ തലവച്ച് കിടന്നുകൊണ്ട് രോഹിണി പറഞ്ഞു. ഏട്ടന്റെ ഒരു കുഞ്ഞിന് ജന്മം നൽകാൻ സാധിച്ചില്ലെങ്കിൽ ഞാൻ പിന്നെ ജീവിച്ചിരുന്നിട്ട് എന്താണ് കാര്യം മറ്റുള്ളവരുടെ കുത്ത് വാക്കുകൾ കേട്ട് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് എന്നെ പറയുന്നത് സുഭാഷ് ഏട്ടൻ കേട്ടിരുന്നെങ്കിൽ ഇവിടെ നിൽക്കില്ലായിരുന്നു. രോഹിണിയുടെ വാക്കുകൾ കേട്ട് സുമേഷ് പറഞ്ഞു രോഹിണി നീയെന്നെ കാണുന്നത് ആദ്യം എവിടെ വെച്ചാണ് നിനക്ക് ഓർമ്മയുണ്ടോ.
എന്താ സുമേഷേട്ടാ അങ്ങനെ ചോദിച്ചത് ചോദിച്ചതിന് മാത്രമേ മറുപടി പറയു. എനിക്കത് ഓർമ്മയില്ല സുമേഷേട്ടാ. പക്ഷേ എനിക്ക് ഓർമ്മയുണ്ട് ഞാൻ നിന്നെ ആദ്യമായി കാണുന്നത് അതെ ബിനീഷേട്ടന്റെ കല്യാണത്തിന്. നീ എന്നെ ആദ്യമായി കാണുന്നത് പെണ്ണുകാണാൻ വന്ന ദിവസം. നിന്നോട് നിനക്ക് ഇഷ്ടം ഉണ്ടായിരുന്നില്ല അല്ലേ അതിന്റെ കാരണം എന്തായിരുന്നു. എന്തിനാ സുമേഷേട്ടാ ഇപ്പോൾ പഴയ കാര്യങ്ങൾ എല്ലാം പറയുന്നത് അതെല്ലാം അറിയുന്നതല്ലേ. എങ്കിലും നീ പറയ്. അത് പിന്നെ എനിക്ക് നിരഞ്ജനേ വളരെയധികം ഇഷ്ടമായിരുന്നു.
പക്ഷേ എന്നോട് എന്തുകൊണ്ട് ആദ്യം പറഞ്ഞില്ല അച്ഛനെയും വീട്ടുകാരെയും സ്വയം ഞാനത് പറയാതിരുന്നതാണ്. നിന്നെ ഞാൻ ആദ്യമായി കാണുന്ന നിമിഷം തന്നെ നിന്റെ കൂടെ ആയിരിക്കും എന്റെ ജീവിതം എന്ന് ഞാൻ ഉറപ്പിച്ചതാണ്. നിന്റെ കൈ എന്റെ കൈയോട് ചേർത്തുവച്ച് ഈ വീട്ടിലേക്ക് കയറി വരുമ്പോൾ എന്തോ സാധിച്ച സന്തോഷമായിരുന്നു എനിക്കുണ്ടായിരുന്നത്. കാലങ്ങളൊക്കെ ശേഷം നിരഞ്ജന്റെ കാര്യം നീ എന്നോട് പറയുമ്പോൾ എന്റെ മാനസികാവസ്ഥ നിനക്ക് ഊഹിക്കാൻ കഴിയാവുന്നതിലും അപ്പുറമാണ്.
ഇതെല്ലാം അറിഞ്ഞതിനുശേഷം ഞാൻ നിന്നെ എപ്പോഴെങ്കിലും എന്തെങ്കിലും പറഞ്ഞു വിഷമിപ്പിച്ചിട്ടുണ്ടോ. അവൾ ഇല്ല എന്ന് തലയാട്ടി. എനിക്ക് നിന്നെ ഇപ്പോഴും വളരെ ഇഷ്ടമാണ് പഴയതെല്ലാം കഴിഞ്ഞു. ഇപ്പോൾ നമുക്ക് പുതിയ ജീവിതമാണ് നമ്മുടെ യുവാവ് കഴിഞ്ഞു ഒൻപത് വർഷം കഴിഞ്ഞു നമുക്കിടയിൽ ഒരു കുഞ്ഞില്ലാതെ തന്നെ വിഷമം എപ്പോഴെങ്കിലും നമ്മൾ അറിഞ്ഞിട്ടുണ്ടോ.
മറ്റുള്ളവർ പറയുന്നത് നീ കാര്യമാക്കേണ്ട നിന്നെപ്പറ്റി ആരെങ്കിലും അരുതാത്തത് പറഞ്ഞാൽ ആ ബന്ധം ഞാനങ്ങട് വേണ്ടെന്ന് വയ്ക്കും. പിന്നെ പറഞ്ഞതുപോലെ ഡിവോഴ്സ് ചെയ്യണം എന്നെല്ലാം വീണ്ടും പറയുകയാണെങ്കിൽ ഞാനെന്റെ ജീവിതം തന്നെ അവസാനിപ്പിക്കും. കരഞ്ഞുകൊണ്ട് രോഹിണി മറുപടി പറഞ്ഞു ഇല്ല സുമേഷേട്ടാ ഇനി ഞാൻ ഒരിക്കലും ഇതുപോലെ പറയില്ല. അവൾ സുമേഷിന്റെ നെഞ്ചിലേക്ക് പടർന്നു കയറുകയായിരുന്നു.