എന്നാലും പ്രായമായ ഒരു മകനുള്ള നിനക്ക് ഒരുത്തന്റെ കൂടെ ഇറങ്ങി പോകാൻ എങ്ങനെ തോന്നിയെടി സ്റ്റേഷനിൽ മുന്നിൽ നിന്ന് ആശയുടെ അമ്മ അവളെ നോക്കി അലറി. ആശയെ കൊണ്ടുപോയ നിഹാസ് അവളുടെ കൈ മുറുകെ പിടിച്ചിരുന്നു. 20 വയസ്സുള്ള മകൻ കണ്ണൻ ഒന്നും മിണ്ടാതെ സ്റ്റേഷന്റെ ഒരു മൂലയിൽ നിൽക്കുന്നുണ്ടായിരുന്നു. ആശയുടെ ഭർത്താവ് കണ്ണനെ നാലു വയസ്സുള്ളപ്പോൾ മരണപ്പെട്ടതാണ്. ആശയുടെ അച്ഛനും ഭർത്താവിന്റെ അച്ഛനും അവളെ മാറിമാറി ചീത്ത വിളിക്കുന്നു.
ബഹളം എല്ലാം സ്റ്റേഷനിൽ കൂടി വന്നപ്പോൾ കള്ളുകുടിച്ചു വന്നാ ഭർത്താവിന്റെ അച്ഛനെ അവിടെ നിന്നു മാറ്റാൻ പോലീസുകാരൻ ആവശ്യപ്പെട്ടു. കൂടെ കൂടി നിന്ന് നാട്ടുകാർക്ക് പലതരം അഭിപ്രായമായിരുന്നു അതിൽ ഒരാൾ പറഞ്ഞു രാത്രിയിൽ ഇവളുടെ വീട്ടിലേക്ക് ഒരാൾ കയറി വന്നിരുന്നു എന്ന് ഞാൻ പറഞ്ഞിരുന്നില്ലേ അത് ഇയാളാണ്. മറ്റൊരാൾ പറഞ്ഞു ആ പെൺകുട്ടി ചെയ്തതിൽ എന്താണ് തെറ്റ് വിവാഹം കഴിയുമ്പോൾ അതിനു 18 വയസ്സ് മാത്രമേ പ്രായവും ഉണ്ടായിരുന്നുള്ളൂ. ഇതുവരെയും അതൊരു നല്ല ജീവിതം ജീവിച്ചിട്ടില്ല ആ വയസ്സായ കാരണവർ എപ്പോഴും കള്ളുകുടിച്ച് വന്ന് അവളെ തല്ലുകയാണ് പതിവ്.
എന്നിട്ടും ആ പാവം ഇത്രയും കാലം എല്ലാം സഹിച്ച് അവിടെ തന്നെ നിന്നില്ല. ഇനിയെങ്കിലും അവൾ നന്നായി ജീവിച്ചു കൊള്ളട്ടെ. എല്ലാറ്റിനും ഒടുവിൽ എസ് ഐ ആശയോടെ സംസാരിച്ചു ഇനി എന്താണ് നിന്റെ തീരുമാനം. ആശ പറഞ്ഞുതുടങ്ങി എനിക്ക് നിഹാസിന്റെ കൂടെ പോയാൽ മതി എന്റെ മകൻ 20 വയസ്സായി അവന്റെ കാര്യങ്ങളെല്ലാം അവൻ തന്നെയാണ് നോക്കുന്നത് അതുകൊണ്ട് എനിക്ക് അതിന് കുഴപ്പമില്ല. പെട്ടെന്ന് ദേഷ്യപ്പെട്ടു കൊണ്ട് എസ്ഐ അവളുടെ നേരെ എത്തി. ഉടനെ തന്നെ മിണ്ടാതെ നിന്നിരുന്ന കണ്ണൻ പറഞ്ഞു എന്റെ അമ്മയെ ഒന്നും ചെയ്യരുത്.
രാത്രിയിൽ അമ്മയ്ക്ക് പോകാനായി വാതിൽ തുറന്നു കൊടുത്തത് ഞാനായിരുന്നു. കണ്ണന്റെ ആ വാക്കുകൾ കേട്ടപ്പോൾ എല്ലാവരും ഒന്ന് ഞെട്ടി. അവൻ തുടർന്നു പറഞ്ഞു. എന്നെ ഓർമ്മവച്ച കാലം മുതൽ എന്റെ അമ്മ കഷ്ടപ്പെടുന്നത് മാത്രമാണ് ഞാൻ കണ്ടത് രാവിലെ മുതൽ വൈകുന്നേരം വരെ ജോലിയും ചെയ്തു വൈകുന്നേരങ്ങളിൽ ഇയാൾ വന്നു കള്ളുകുടിച്ച് അമ്മയെ തല്ലുന്നതും അമ്മയുടെ പുറത്ത് കയറി. അത് പറഞ്ഞപ്പോഴേക്കും ആശാ കരഞ്ഞുകൊണ്ട് നിലത്തിരുന്നു.
കണ്ണൻ പറഞ്ഞു തുടങ്ങി അന്നത് എനിക്ക് എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല എന്നാൽ പ്രായമായപ്പോൾ ആയിരുന്നു എനിക്ക് അയാളെ കൊല്ലാനുള്ള ദേഷ്യം തോന്നിയത്. ഇന്നുവരെ എന്റെ അമ്മ ചിരിച്ച് ഞാൻ കണ്ടിട്ടില്ല എല്ലാദിവസവും എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്ന അമ്മയെ എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ഞാനിപ്പോൾ ഒരു ജോലിക്ക് പോകുന്നുണ്ട് എനിക്ക് ജീവിക്കാൻ അറിയാം എന്റെ അമ്മ ഇനിയെങ്കിലും ഒന്ന് സന്തോഷമായി ജീവിക്കട്ടെ.
എന്നായിരുന്നു എന്റെയും ആഗ്രഹം. അതുകൊണ്ടാണ് എന്റെ അമ്മയുടെ സന്തോഷത്തിൽ ഞാൻ പങ്കുചേർന്നത്. നിങ്ങൾ ആരും തന്നെ എന്റെ അമ്മയെ തടയരുത് അവർ പോയി നന്നായി ജീവിക്കട്ടെ. ആളുകൾ എന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ എനിക്ക് യാതൊരു തരത്തിലുള്ള പ്രശ്നവുമില്ല. കണ്ണൻ അത് പറയുമ്പോൾ ചുറ്റും ഇന്നവർക്ക് കൂടുതൽ അത്ഭുതമായിരുന്നു ചിലവർ അവന്റെ തീരുമാനത്തിൽ ശരിവെച്ചു.