കേവലം 9 മാസം പ്രായമുള്ള മകളെ ലാളിച്ച് കൊതി തീരാതെ ജീവന്റെ ജീവനായ ഭാര്യയോടൊത്ത് ജീവിച്ചു ഒരു തീരാതെ തന്റെ ഇരുപത്തിയാറാമത്തെ വയസ്സിൽ റ്റോട് വീവർ എന്ന സൈനികൻ ജീവനൊടുക്കുന്നത്. 2010 ൽ ജോലിയുടെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ പോയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണം. ഭർത്താവ് മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടതിനുശേഷം അദ്ദേഹത്തിന്റെ മരണത്തെ അതിജീവിക്കാൻ തന്നെ പ്രേരിപ്പിച്ച ഒരു സംഭവത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്.
അദ്ദേഹത്തിന്റെ വിധവാ എമ. വെർജീനിയയിൽ താമസിക്കുന്ന എമ പറയുന്നത് ഇങ്ങനെ അഫ്ഗാനിൽ നടന്ന ഒരു സ്ഫോടനത്തിലാണ് ഭർത്താവിനെ നഷ്ടമാകുന്നത്. എല്ലാവിധ ബഹുമാനികളോടും കൂടിയായിരുന്നു മരണാനന്തര ചടങ്ങുകൾ എല്ലാം നടന്നത്. അദ്ദേഹത്തിന്റെ വേർപാടിൽ സങ്കടപ്പെട്ടിരിക്കുന്ന സമയത്ത് ആയിരുന്നു അദ്ദേഹത്തിന്റെ ഒരു ലാപ്ടോപ്പ് കൈമാറുന്നത്. ആ ലാപ്ടോപ്പ് ആയിരുന്നു പിന്നീട് ജീവിക്കാനുള്ള എല്ലാ ഊർജ്ജവും നൽകിയത്. അതിൽ എന്നെയും കാത്ത് രണ്ടു ഫയലുകൾ ഉണ്ടായിരുന്നു.
അഫ്ഗാനിലേക്ക് പോകുന്നതിനു മുൻപ് മരണം മുന്നിൽ കണ്ടുകൊണ്ട് അദ്ദേഹം എഴുതിയതായിരുന്നു അതെല്ലാം. ഒന്ന് എനിക്ക് വേണ്ടിയും മറ്റൊന്ന് മകൾക്ക് വേണ്ടിയും. എനിക്ക് വേണ്ടിയുള്ള കത്തിൽ എപ്പോഴും ധൈര്യമായി ഇരിക്കണമെന്നും ഈ കത്ത് വായിക്കുന്ന സമയം ഞാൻ ഈ ലോകത്ത് ഉണ്ടാകില്ല എന്നും. അതിനെയെല്ലാം തരണം ചെയ്യാൻ നിനക്ക് സാധിക്കണം അതിനുള്ള എല്ലാ മനക്കരുത്തും നിനക്കുണ്ട്.
നമ്മൾ ഭൂമിയിൽ ജനിക്കുന്നതിനു മുൻപേ നമുക്ക് എന്താണ് നന്മ വരുത്തുന്നത് എന്ന് ദൈവത്തിന് നന്നായിട്ട് അറിയാം ആ തിരിച്ചറിവിൽ നീ സമാധാനിക്കണം. ഇപ്പോൾ ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഒന്നു മാത്രമാണ് എന്റെ ജീവിതത്തിൽ എത്രമാത്രം പ്രധാനപ്പെട്ടതാണ് മാത്രം. നിന്നെ ഒപ്പം ചെലവഴിച്ച നിമിഷങ്ങളാണ് എന്റെ ജീവിതത്തിലെ നല്ല ദിനങ്ങൾ. ജീവിതം വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ആരും കൊതിക്കുന്ന ഒരു സമ്പൂർണ്ണയായ ഭാര്യയാണ് ഞാൻ വിവാഹം കഴിച്ചത്.
ജീവിതത്തിൽ നഷ്ടം തോന്നുമ്പോൾ നീ നമ്മൾ ഒത്തിരി സന്തോഷിച്ചു ഇരുന്ന് നിമിഷങ്ങൾ എല്ലാം ഓർത്തു നോക്കണം. നമ്മുടെ കുഞ്ഞിനെ പറ്റി ഓർക്കണം അവൾക്ക് വേണ്ടി നീ ധൈര്യമായി ജീവിക്കണം. ലോകത്ത് മറ്റെന്തിനേക്കാളും ഞാൻ അവളെ സ്നേഹിച്ചിരുന്നു എന്ന് നീ പറയണം. ഓരോ നിമിഷവും അവളെ അച്ഛൻ സ്വർഗ്ഗത്തിലിരുന്ന് കാണുന്നുണ്ടെന്നും അവൾക്ക് സംരക്ഷണം നൽകുന്നുണ്ടെന്നും നീ പറയണം. ഇതുപോലെയുള്ള സ്നേഹനിർഭരമായ ഒരു കത്ത് തന്നെയായിരുന്നു അദ്ദേഹം കുഞ്ഞിന് വേണ്ടിയും എഴുതിയത്. ഈ കത്തുകൾ ആയിരുന്നു എമയെ മുന്നോട്ടു നയിച്ചത്.