ഈ ചപ്പാത്തി കൊള്ളാലോ..രാവിലെ ബ്രേക്ക്ഫാസ്റ്റ് ഇതുപോലെ പുതിയ രുചിയിലുള്ള ഒരു ചപ്പാത്തി തയ്യാറാക്കി എല്ലാവരെയും ഞെട്ടിക്കാം. | Easy Breakfast Recipe

രാവിലെ ഒരുപോലെയുള്ള ചപ്പാത്തി കഴിച്ചു മടുത്തവരുണ്ടോ. അവർക്ക് വേണ്ടി പുതിയ രീതിയിലുള്ള ഒരു ചപ്പാത്തി തയ്യാറാക്കി എടുക്കാം. ഇത് കഴിക്കാൻ കൂടെ ഒരു കറിയുടെയും ആവശ്യമില്ല. എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ടര കപ്പ് ഗോതമ്പ് പൊടി എടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. ചപ്പാത്തിക്ക് മാവ് തയ്യാറാക്കുന്നതുപോലെ കുഴച്ചെടുക്കുക. അതിനുശേഷം മാവിനു മുകളിൽ കുറച്ച് എണ്ണ പുരട്ടി കൊടുക്കുക. അതിനുശേഷം അരമണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റി വെക്കുക. അടുത്തതായി ഇതിനെക്കാവശ്യമായ മസാല തയ്യാറാക്കാം.

   

അതിന് ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിലേക്ക് മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒന്നര ടീസ്പൂൺ ഇഞ്ചി അരച്ചത്, ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. സവാള നന്നായി വഴന്നു വരുമ്പോൾ അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക. അതിനുശേഷം രണ്ട് ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക.

കാൽ ടീസ്പൂൺ ഗരം മസാല, അര ടീസ്പൂൺ മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ ജീരകപ്പൊടി, ഒരു ടീസ്പൂൺ നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പൊടികളുടെ പച്ചമണം എല്ലാം മാറുന്നത് വരെ വഴറ്റിയെടുക്കുക. അതിലേക്ക് മല്ലിയിലയും ചേർത്ത് ഇളക്കി ഒരു പാത്രത്തിലേക്ക് പകർത്തുക. അതിനുശേഷം ഒരു നാലു ഉരുളൻ കിഴങ്ങ് പുഴുങ്ങി എടുത്തു വയ്ക്കുക. ശേഷം നല്ലതുപോലെ ഉടച്ച് തയ്യാറാക്കിയ മസാലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം തയ്യാറാക്കി വെച്ച ചപ്പാത്തി മാവിൽ നിന്നും വലിയ ഉരുളകളായി തന്നെ ഒരു പരട്ടിയെടുക്കുക.

ശേഷം അതിനു നടുവിൽ ആയി മസാല ഒരു നെല്ലിക്ക വലുപ്പത്തിൽ ഉരുട്ടിയെടുത്ത് നടുവിലായി വെച്ച് പൊതിയുക. അതിനുശേഷം ആവശ്യത്തിന് പൊടി ഉപയോഗിച്ച് കൊണ്ട് നല്ലതുപോലെ പരത്തിയെടുക്കുക. സാവധാനത്തിൽ പരത്തിയെടുക്കാൻ ശ്രദ്ധിക്കുക. ശേഷം പാൻ ചൂടാക്കി തയ്യാറാക്കിയ ഓരോ ചപ്പാത്തിയും ചുട്ടെടുക്കുക. ചുട്ടെടുക്കാൻ ആവശ്യത്തിന് വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. ചപ്പാത്തി പാകമാകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് പകർത്തി രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *