പ്രാർത്ഥനക്ക് കത്തയച്ച് പൂർണിമ.. വൈറൽ ആയി പ്രാർത്ഥനയുടെ പോസ്റ്റ്‌!! | New Viral Photo

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താര കുടുംബമാണ് ഇന്ദ്രജിത്തിന്റേത്. ഭാര്യ പൂർണിമയെയും മക്കളായ പ്രാർത്ഥനയെയും നക്ഷത്രയെയും മലയാളികൾക്ക് ഒരുപാട് ഇഷ്ടമാണ്. കുടുംബത്തിന്റെ എല്ലാ വിശേഷങ്ങളും മുടങ്ങാതെ ആരാധകരെ അറിയിക്കാറുണ്ട് അവർ. സഹോദരനും നടനുമായ പ്രിത്വിരാജ് പക്ഷേ തന്റെ കുടുംബത്തിലെ വിശേഷങ്ങൾ അധികം പങ്കുവെക്കാറില്ല. അതുകൊണ്ടുതന്നെ നിമിഷനേരം കൊണ്ടാണ് ഇന്ദ്രജിത്തിന്റെ കുടുംബവിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവാറുള്ളത്.

   

ഇപ്പോൾ മകൾ പ്രാർത്ഥന ഇന്ദ്രജിത് പഠനത്തിന് ആയി ലണ്ടനിലേക്ക് പോയിരിക്കുകയാണ്‌. ലണ്ടനിലേ ഗോൾഡ് സ്മിത് സർവ്വകലാശാലയിലാണ് പ്രാർത്ഥന പഠിക്കുന്നത്. മകളെ യാത്രയാക്കുന്ന കുടുംബത്തിന്റെ വീഡിയോ വൈറൽ ആയിരുന്നു. പ്രാർത്ഥനയേയും നക്ഷത്രയെയും ആരാധകർക്ക് ഒരുപാട് ഇഷ്ടമാണ്. കുറച്ചു ദിവസങ്ങളായി സഹോദരിയെ മിസ്സ്‌ ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ട് പ്രാർത്ഥന ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്.

അതെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ മകൾക്ക് ഒരു കത്ത് എഴുതിയിരിക്കുകയാണ് പൂർണിമ. ഡോക്ടറിന്റെ കുറിപ്പിൽ ആണ് പൂർണിമ മകൾക്കായി വാചകങ്ങൾ എഴുതിയിട്ടുള്ളത്. ഈ ചിത്രം പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് പ്രാർത്ഥന. ഞാൻ എന്റെ കൂട്ടുകാരിയെ ഒരുപാട് മിസ്സ് ചെയ്യുന്നു. എന്നാണ് പ്രാർത്ഥന ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഇതിനു മറുപടിയുമായി പൂർണിമയും എത്തുകയായിരുന്നു. ഞാനും നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു കൂട്ടുകാരി എന്നാണ് പൂർണിമ പറഞ്ഞത്.

മനോഹരമായ ഈ വാക്കുകളും ചിത്രങ്ങളുമാണ് ആരാധകർ ഏറ്റെടുക്കുന്നത്. ആരാധകർ ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ് പൂർണിമയുടെ പേരെന്റ്റിംഗ്. തന്റെ രണ്ടു മക്കളോടും അടുത്ത സൗഹൃദം സൂക്ഷിക്കുന്ന അമ്മയാണ് പൂർണിമ. ഇവരുടെ അടുപ്പവും സ്നേഹവും പലപ്പോഴും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ നിങ്ങൾ സഹോദരിമാർ ആണോ എന്ന് പലപ്പോഴും ആരാധകർ കമന്റ്‌ ചെയ്യാറുണ്ട്. പ്രാർത്ഥന പങ്കുവെച്ച ഈ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് വൈറൽ ആയത്.

Leave a Reply

Your email address will not be published. Required fields are marked *