മകൾക്ക് കിടിലൻ പിറന്നാൾ സർപ്രൈസ് ഒരുക്കി ഗിന്നസ് പക്രു.. വൈറൽ ആയി ചിത്രങ്ങൾ!! | Birthday Celebration

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഗിന്നസ്സ് പക്രു. കുട്ടികൾ മുതൽ പ്രായമായവർ വരെ സിനിമയിലെ ഈ കുഞ്ഞൻ താരത്തിനെ സ്നേഹിക്കുന്നു. ഉയരം കൊണ്ട് ചെറുത് ആണെങ്കിലും തന്റെ അഭിനയംകൊണ്ട് ഉയരങ്ങൾ കീഴടക്കുകയായിരുന്നു പക്രു. നടന്റെ യഥാർത്ഥ പേര് അജയ് കുമാർ എന്നാണ്. എങ്കിലും മലയാളികൾക്ക് പക്രു എന്ന് നടനെ വിശേഷിപ്പിക്കാനാണ് ഇഷ്ടം. ഇപ്പോൾ തന്റെ ഏറ്റവും പുതിയ വിശേഷം ആരാധകരുമായി പങ്കുവെക്കുകയാണ് ഗിന്നസ്സ് പക്രു.

   

നടന്റെ ഏകമകൾ ആണ് ദീപ്ത കീർത്തി. നടനെ പോലെ തന്നെ ആരാധകർ നിരവധിയാണ് ഈ താരപുത്രിക്ക്. മകളുടെ ജന്മദിനം ആയിരുന്നു കഴിഞ്ഞദിവസം. വളരെ ഗംഭീരമായി ആണ് മകളുടെ ജന്മദിനം നടൻ ആഘോഷിച്ചത്. മകൾക്കായി വലിയൊരു സർപ്രൈസ് കേക്ക് തന്നെയാണ് പക്രു നൽകിയത്. അച്ഛന്റെ കൈപിടിച്ച് കേക്ക് മുറിച്ച് ആണ് മകൾ പിറന്നാൾ ആഘോഷിച്ചത്.

ഇതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. പക്രുവിനു ഏറെനാളുകൾക്ക് കാത്തിരുന്നു കിട്ടിയ കണ്മണി ആണ് ദീപ്ത കീർത്തി. നടന് ആദ്യം ജനിച്ച കുഞ്ഞിന് കുറച്ചു ദിവസം മാത്രമേ ആയുസ്സ് ഉണ്ടായിരുന്നുള്ളു. അതിനു ശേഷമാണ് പൂർണ ആരോഗ്യത്തോടെ ദീപ്ത കീർത്തി ജനിക്കുന്നത്. മകളെ തന്റെ ജീവനേക്കാൾ ഏറെയാണ് നടൻ സ്നേഹിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം.

മകൾക്കും അച്ഛനെ ഒരുപാട് ഇഷ്ടമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ പക്രു പലപ്പോഴും മകളുടെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്ക് മുന്നിൽ പങ്കുവെക്കാറുണ്ട്. അതെല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. മകൾ ദീപ്ത കീർത്തിയും സ്വന്തമായി തുടങ്ങിയ യൂട്യൂബ് ചാനലിൽ വളരെ സജീവമാണ്. ഇപ്പോൾ മകളുടെ ഏറ്റവും പുതിയ ഈ വിശേഷമാണ് നടൻ പങ്കുവെച്ചത്. മകൾക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ട് ആരാധകരും സിനിമ ലോകവും എത്തി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *