സൂര്യ ടിവിയിലെ ഹിറ്റ് പരമ്പരയാണ് കന്യാദാനം. ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു പരമ്പര തന്നെയാണ് ഇത്. സിനിമാ നടൻ ദേവൻ അച്ഛൻ കഥാപാത്രമായി എത്തിയ പരമ്പരയെന്ന പേരിലും ഈ സീരിയൽ ശ്രദ്ധിക്കപ്പെട്ടു. വലിയ താരനിര തന്നെയാണ് പരമ്പരയിൽ ഉള്ളത്. ഈ പരമ്പരയിലെ ഓരോ താരങ്ങൾക്കും നിരവധി ആരാധകരാണ് ഉള്ളത്. കൂട്ടത്തിൽ ആരാധകർക്ക് ഏറെ ഇഷ്ടമുള്ള താരമാണ് നടി ഐശ്വര്യ സന്തോഷ്. ഈ പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് ഐശ്വര്യ.
ചിലങ്ക എന്ന പെൺകുട്ടിയുടെ വേഷമാണ് ഐശ്വര്യ ചെയ്യുന്നത്. തന്റെ അഭിനയ മികവ് കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ ഐശ്വര്യ ആരാധകരുടെ മനസ്സ് കീഴടക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ വിവാഹം നടന്നത്. താൻ വിവാഹിതയാവാൻ പോകുന്നു എന്ന് നടി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. തൊട്ടു പിന്നാലെ ഇപ്പോൾ വിവാഹ ചിത്രങ്ങളും എത്തിയിരിക്കുകയാണ്.
വ്യാസൻ ആണ് ഐശ്വര്യയുടെ ഭർത്താവ്. വിവാഹതലേന്ന് നടത്തിയ ഹൽദി ആഘോഷത്തിന്റെ വിശേഷങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ നടിയുടെ വിവാഹ വിശേഷമാണ് ആരാധകർ ഏറ്റെടുക്കുന്നത്. കല്യാണത്തിന് നീലനിറത്തിലുള്ള പട്ടുസാരി ധരിച്ച് ദേഹം നിറയെ സ്വർണാഭരണങ്ങൾ അണിഞ്ഞുകൊണ്ടും ആണ് ഐശ്വര്യ എത്തിയത്. ഏകദേശം 101 പവന്റെ സ്വർണമാണ് ഐശ്വര്യ ധരിച്ചിരുന്നത്.
ഇതാണ് ആരാധകരെ ഇപ്പോൾ ഞെട്ടിക്കുന്നത്. വലിയ ആർഭാടത്തോടെ തന്നെയാണ് നടിയുടെ വിവാഹം നടന്നത്.വിവാഹത്തിന്റെ ചിത്രങ്ങളും എല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞു. നിരവധി ആരാധകരാണ് ഇരുവർക്കും വിവാഹാശംസകൾ നേർന്നത്. ഇരുവരുടെയും വിവാഹത്തിൽ പങ്കെടുക്കാൻ സീരിയൽ ലോകത്തെ പ്രമുഖരും ഒഴുകി എത്തിയിരുന്നു. ഇതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്തായാലും ഈ താരവിവാഹത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.