മഹാലക്ഷ്മിക്ക് ലക്ഷങ്ങൾ വിലയുള്ള ആഡംബര കാർ സമ്മാനമായി നൽകി രവീന്ദർ.. വൈറൽ ആയി ചിത്രങ്ങൾ… | Mahalakshmi New Gift

തമിഴ് സിനിമ ലോകത്തെ ഏറെ ശ്രദ്ധിക്കപ്പെട്ട വിവാഹമായിരുന്നു നിർമ്മാതാവ് രവീന്ദ്രർ ചന്ദ്രശേഖരന്റെയും സീരിയൽ താരം മഹാലക്ഷ്മിയുടെയും. ഇരുവരുടെയും പ്രണയവിവാഹം ആയിരുന്നു. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ വൈറൽ ആയിരുന്നു. തിരുപ്പതിയിൽ വച്ചായിരുന്നു വിവാഹം നടന്നത്. കുടുംബവും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു അത്. ഒപ്പം ഇരുവർക്കും ഒരുപാട് സൈബർ ബുള്ളിയിങ്ങ് നേരിടേണ്ടി വന്നു. ഇപ്പോൾ ഇവരുടെയും പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുക്കുന്നത്.

   

ഇരുവരും വിവാഹിതരായി രണ്ടുമാസം പിന്നിടുകയാണ് ഇപ്പോൾ. കഴിഞ്ഞദിവസം കൂടിയാണ് രവീന്ദർ ആണ് ആ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. തന്റെ പ്രിയപ്പെട്ട ഭാര്യയ്ക്കായി എംജിയുടെ പുതുപുത്തൻ കാറാണ് രവീന്ദ്രൻ വാങ്ങിക്കൊടുത്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ആരാധകർ ഏറ്റെടുക്കുന്നത്. വളരെ സന്തോഷത്തോടെയാണ് രവീന്ദർ പങ്കുവെച്ച വീഡിയോയിൽ മഹാലക്ഷ്മിയെ കാണാൻ സാധിക്കുക.

കാർ ഷോറൂമിൽ വെച്ച് മഹാലക്ഷ്മി കാറോടിച്ചു നോക്കുന്നതായി വീഡിയോയിൽ കാണാൻ സാധിക്കും. മഹാലക്ഷ്മിയുടെയും രവീന്ദ്രന്റെയും എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. തമിഴിലെ പ്രമുഖ സിനിമ പ്രൊഡക്ഷൻ ഹൗസ് ആയ പ്രൊഡക്ഷൻ ഉടമയാണ് രവീന്ദർ. തമിഴ് സീരിയൽ പരമ്പരകളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ നടിയാണ് മഹാലക്ഷ്മി. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതരായത്.

ഇരുവരും രണ്ടു മാസം പിന്നിട്ടു കഴിഞ്ഞു. ഇപ്പോൾ ഭാര്യക്ക് വേണ്ടി ലക്ഷങ്ങൾ വിലയുള്ള സമ്മാനമാണ് രവിന്ദർ നൽകിയത്. നിരവധി ആരാധകരാണ് ഈ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. മലയാളികളുടെയും പ്രിയപ്പെട്ട താരമാണ് മഹാലക്ഷ്മി. ഏഷ്യാനെറ്റിലെ ഹരിചന്ദനം എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ട് ആണ് മലയാളികൾക്കിടയിൽ നടി സുപരിചിതയായത്. എന്തായാലും ഇരുവരുടെയും ഈ ഏറ്റവും പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *