ടെലിവിഷൻ പരമ്പരകളിൽ നിന്നും സിനിമയിലേക്ക് എത്തി മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ആശാ ശരത്. മികച്ച ഒരുപാട് കഥാപാത്രങ്ങൾ ഇന്ന് മലയാള സിനിമയിൽ അവതരിപ്പിക്കുന്ന തിരക്കേറിയ താരമാണ് ആശ ശരത്. നിഴലും നിലാവും എന്ന സീരിയലിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും താരം നേടിയിരുന്നു. ഒരു മികച്ച അഭിനേത്രിയും മികച്ച നർത്തകയും ആണ് ആശാ ശരത്ത്. കുങ്കുമപ്പൂവ് എന്നാ പരമ്പരയിലൂടെയാണ് താരം മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുന്നത്.
ഇവിടെ നിന്നുമാണ് താരം ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ഇപ്പോൾ താരത്തിന്റെ കുടുംബത്തിലെ ഒരു പ്രധാനപ്പെട്ട ചടങ്ങിന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. കഴിഞ്ഞദിവസം ആശാ ശരത്തിന്റെ മകളുടെ വിവാഹ നിശ്ചയം വളരെ ഗംഭീരമായി നടന്നിരുന്നു. ഈ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.
മകൾ ഉത്തര മലയാളി പ്രേക്ഷകർക്ക് എല്ലാം സുപരിചിതയായ താരമാണ്. ഉത്തരയുടെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടമാണ്. ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു നിമിഷം ആണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. കൊച്ചിയിലെ ആഡംബര ഹോട്ടലിൽ വച്ചായിരുന്നു വിവാഹ നിശ്ചയം.
ചടങ്ങിൽ ഉടനീളം മകളുടെ കയ്യും പിടിച്ച് നടക്കുന്ന ആശ ശരത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പാട്ടും ഡാൻസും എല്ലാം ആയി ആഘോഷമായി നടത്തിയ ചടങ്ങായിരുന്നു ഇത്. ഈ ചടങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. നിരവധി താരങ്ങൾ പങ്കെടുത്ത ചടങ്ങായിരുന്നു കഴിഞ്ഞദിവസം നടന്നത്. മമ്മൂട്ടി ദിലീപ് അടക്കം ഉള്ള മലയാള സിനിമയിലെ നിരവധി താരങ്ങൾ ചടങ്ങിൽ എത്തി. നിരവധി പേരാണ് ഇപ്പോൾ താരതിനു ആശംസകളുമായി എത്തുന്നത്.